KeralaLatest NewsNews

പത്തോളം ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; കായികാധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: പത്തോളം ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കായികാധ്യാപകന്‍ അറസ്റ്റില്‍. തിരുവനന്തപുരം കരകുളത്തെ സര്‍ക്കാര്‍ സ്‌കൂളിലാണ് വിദ്യാര്‍ഥികളെ ലൈംഗികമായി കായികാധ്യാപകന്‍ പീഡിപ്പിച്ചിരുന്നത്. ആലപ്പുഴ സ്വദേശി ബോബി ജോസഫ് ആണ് അറസ്റ്റിലായത്. പത്തോളം വിദ്യാര്‍ഥികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ്‌ വിവരം. അധ്യാപകര്‍ നടത്തിയ കൗണ്‍സിലിങിനിടെയാണ് വിദ്യാര്‍ഥികള്‍ പീഡന വിവരം പറഞ്ഞത്.

കുട്ടികളുടെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്‍കി. കായിക പരിശീലനത്തിന്റെ മറവില്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവം പുറത്തറിഞ്ഞതോടെ ഒളിവില്‍പോയ അധ്യാപകനാണ് അറസ്റ്റിലായത്.

ALSO READ: ഫേസ്ബുക്ക് കെണി: നാല്‍പതുകാരിയെ ഹോട്ടൽ മുറിയിൽ വിളിച്ചു വരുത്തി യുവാവ് പീഡിപ്പിച്ചു

പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയെന്നാണ് അധ്യാപകനെതിരെയുള്ള കേസ്. കുട്ടികളെ പരസ്പരം ലൈംഗിക പ്രവൃത്തികള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നും മൊഴിയുണ്ട്. സംഭവത്തില്‍ പോലീസ് നടപടികള്‍ പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button