KeralaLatest NewsNews

മാ​ധ്യ​മ​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍ ഉ​റ​ച്ച ശ​ബ്ദ​ത്തോ​ടെ സംഭവങ്ങൾ വിവരിച്ച പെൺകുട്ടി; ഇത് നിദ ഫാത്തിമ

കോ​ഴി​ക്കോ​ട്: ​ബ​ത്തേ​രി​യി​ല്‍ ക്ലാ​സ് മു​റി​യി​ൽ നിന്നും വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ചതിന്റെ സത്യാവസ്ഥ സഹപാഠികളിൽ നിന്നുമാണ് ആളുകൾ അറിഞ്ഞത്. സ്കൂ​ളി​ലെ ത​ന്നെ ഏ​ഴാം​ക്ലാ​സു​കാ​രി നി​ദ ഫാ​ത്തി​മ​യു​ടെ പ്ര​തി​ക​ര​ണ​മാ​ണ് ആളുകൾ കൂടുതൽ ശ്രദ്ധിച്ചത്. മാ​ധ്യ​മ​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍ ഉ​റ​ച്ച ശ​ബ്ദ​ത്തോ​ടെ​യാ​ണ് നിദ നടന്ന കാര്യങ്ങൾ പറഞ്ഞത്. ബെ​ഞ്ച് മ​റി​ഞ്ഞ​താ​ണ്, ക​ല്ലു കൊ​ണ്ട​താ​ണ്, ആ​ണി കു​ത്തി​യ​താ​ണ് എ​ന്നൊ​ക്കെ​യാണ് ആ ​സാ​ര്‍ പ​റ​ഞ്ഞ​ത്. ഷെ​ഹ്ല​യ്ക്ക് ഇ​രി​ക്കാ​ന്‍ പോ​ലും വ​യ്യാ​യി​രു​ന്നു. പാമ്പു​ക​ടി​ച്ച​താ​ണ്, ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​ക​ണം​ന്ന് ഷ​ഹ്ല ക​ര​ഞ്ഞു പ​റ​ഞ്ഞി​ട്ടും സാ​റു​മ്മാ​ര്‍ അ​വ​ളു​ടെ ഉ​പ്പ വ​രു​ന്ന​തു​വ​രെ കാ​ത്തി​രു​ന്നുവെന്നും നിദ തുറന്നുപറഞ്ഞിരുന്നു.

Read also: സ്‌കൂൾ വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; പ്രതികരണവുമായി വാവാ സുരേഷ്

ക്ലാ​സ് മു​റി​യി​ല്‍ ചെ​രി​പ്പി​ടാ​ന്‍ സ​മ്മ​തി​ക്കി​ല്ല, പ​ക്ഷെ മാ​ഷു​മ്മാ​ര്‍​ക്ക് ചെ​രി​പ്പി​ടാം. ബാ​ത്ത്റൂ​മു​ക​ളെ​ല്ലാം ക​ഴു​കി​ക്കാ​റു​ള്ള​ത്ഞങ്ങളെക്കൊണ്ടാണ്. പ​രാ​തി​പ​റ​യാ​ന്‍ ചെ​ന്നാ​ല്‍ അ​ധ്യാ​പ​ക​ര്‍ വി​ര​ട്ടി​യോ​ടി​ക്കും. സാ​റു​മ്മാ​രെ വി​ശ്വാ​സ​മു​ള്ള​ത് കൊ​ണ്ട​ല്ലേ ഞ​ങ്ങ​ളു​ടെ വീ​ട്ടീ​ന്ന് ഇ​ങ്ങോ​ട്ടേ പ​റ​ഞ്ഞു വി​ടു​ന്നതെന്നും നിദ ധൈര്യത്തോടെ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button