KeralaLatest NewsNews

2011 ലെ പൊന്നാമറ്റം റോയ് തോമസിന്റെ ദുരൂഹമരണം : അന്നത്തെ കേസന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പലതിലേയ്ക്കും വിരല്‍ ചൂണ്ടുന്നത്

കോഴിക്കോട് : 2011 ലെ കൂടത്തായ് പൊന്നാമറ്റം റോയ് തോമസിന്റെ ദുരൂഹമരണം, അന്നത്തെ കേസന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പലതിലേയ്ക്കും വിരല്‍ ചൂണ്ടുന്നു. കോടഞ്ചേരി പോലീസ് നല്‍കിയ 2011ലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഞെട്ടിക്കുന്നത്. ഒരു പ്രമുഖ മാധ്യമമാണ് ആദ്യ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.ആത്മഹത്യയെന്ന പരാമര്‍ശം റിപ്പോര്‍ട്ടിലില്ല, സയനൈഡ് ഉള്ളില്‍ച്ചെന്നാണ് എന്നു മാത്രമാണ് 2011 ലെ അന്വേഷണ റിപ്പോര്‍ട്ടില്‍.

Read Also : കൂടത്തായ് കൂട്ട മരണപരമ്പര കൊലയാളിയായ ജോളിയ്ക്ക് സൈക്കോയല്ല..ജോളിയെ കുറിച്ച് കൂടുതല്‍ അറിവുകള്‍ : കല്ലറ പൊളിയ്ക്കാതിരിയ്ക്കാന്‍ ജോളി നടത്തിയത് വന്‍ നാടകം ;

2011 ല്‍ കോടഞ്ചേരി പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്ബര്‍ 189/2011 ആയി രജിസ്റ്റര്‍ ചെയ്ത കൂടത്തായ് പൊന്നാമറ്റം റോയ് തോമസിന്റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട കേസ് എസ്.ഐ. വി രാമനുണ്ണിയാണ് അന്വേഷിച്ചത്. CRPC 174 വകുപ്പുപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ 2011 ഡിസംബര്‍ 13 ന് ആണ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടറോട് ചോദിച്ചതില്‍ നിന്നും ടിയാന്‍ സയനൈഡ് കഴിച്ചതിനെത്തുടര്‍ന്ന് ബാത്ത്റൂമില്‍ വീണതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി മരണപ്പെട്ടു എന്ന് ഈ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. മരണകാര്യത്തില്‍ മറ്റ് സംശയങ്ങള്‍ ഒന്നും ഇല്ല എന്ന് വെളിവാകുന്നു എന്നും ഈ റിപ്പോര്‍ട്ട് പറയുന്നു.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡ് വിഷം മൂലമുള്ള മരണം എന്ന് രേഖപ്പെടുത്തിയതായി കാണുന്നു. മേല്‍ സാഹചര്യത്തില്‍ ഈ കേസിന്റെ അന്വേഷണം അവസാനിപ്പിച്ച് തുടരന്വേഷണം ആവശ്യമില്ലാത്ത കേസായി കണക്കാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ആത്മഹത്യ എന്ന വാക്ക് ഒരിടത്തും ഉപയോഗിച്ചിട്ടില്ല എന്നതാണ് പ്രധാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button