KeralaLatest NewsNews

കൂടത്തായ് കൂട്ട മരണപരമ്പര കൊലയാളിയായ ജോളിയ്ക്ക് സൈക്കോയല്ല..ജോളിയെ കുറിച്ച് കൂടുതല്‍ അറിവുകള്‍ : കല്ലറ പൊളിയ്ക്കാതിരിയ്ക്കാന്‍ ജോളി നടത്തിയത് വന്‍ നാടകം ;

കോഴിക്കോട്: കൂടത്തായ് കൂട്ട മരണപരമ്പര കൊലയാളിയായ ജോളിയ്ക്ക് സൈക്കോയല്ല.. കേസ് പൊളിയ്ക്കാന്‍ ജോളി നടത്തിയത് വന്‍ നാടകമെന്നും കോഴിക്കോട് റൂറല്‍ എസ്പി കെ.ജി.സൈമണ്‍ പറയുന്നു. പൊന്നാമറ്റത്തെയടക്കം ആറ് പേരുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ അന്വേഷണം തന്നിലേക്കെത്തുന്നു ഉറപ്പായതോടെ കേസ് പൊളിക്കാന്‍ ജോളി ചെയ്തത് വന്‍ നാടകമായിരുന്നു. കല്ലറ തുറന്ന് പരിശോധന നടത്തുമെന്നറിഞ്ഞതോടെ അങ്ങനെ ചെയ്താല്‍ ആത്മാക്കള്‍ ഓടി വരുമെന്ന് പൊന്നാമറ്റം തറവാട്ടിലും മരിച്ച മഞ്ചാടി മാത്യുവിന്റെ വീട്ടിലുമെത്തി പ്രചരിപ്പിക്കുകയായിരുന്നു. ഇതുവഴി വിശ്വാസം മുതലെടുത്ത് അന്വേഷണം തടസ്സപ്പെടുത്താനായിരുന്നു ജോളിയുടെ ശ്രമമെന്നും റൂറല്‍ എസ്.പി കെ.ജി സൈമണ്‍ പറയുന്നു.

‘കല്ലറ തുറക്കാനുള്ള ഔദ്യോഗിക കത്ത് കൊടുത്തതോടെയാണ് കാര്യങ്ങള്‍ കൈവിട്ട് പോയത്. കേരള പോലീസിന്റെ ചരിത്രത്തിലോ തന്റെ അന്വേഷണ അറിവിലോ ഇത്തരമൊരു കേസ് ഉണ്ടായിട്ടില്ല. ഒരു തരത്തിലുമുള്ള സൈക്കോ സ്വഭാവമുള്ള സ്ത്രീ അല്ല ജോളി. ഏറ്റവും ബുദ്ധിമതിയായ കൊലയാളി തന്നെയാണ്. അവര്‍ ഒറ്റയ്ക്കാണ് ഇത് ചെയ്തതെങ്കില്‍ ഒരിക്കലും പിടിക്കപ്പെടില്ലായിരുന്നു.അതു കൊണ്ട് തന്നെയാണ് ഈ കേസ് പഠിക്കാനായി ഐ പി എസ് ട്രെയിനികളെ അടക്കം എത്തിച്ചത്. അത്രത്തോളം സങ്കീര്‍ണമാണ് കേസും പ്രതിയും’, എസ് പി സൈമണ്‍ പറഞ്ഞു.

പോലീസിന് ആവശ്യമുള്ളതെല്ലാം കിട്ടിക്കഴിഞ്ഞു. ജോളി ബികോം ബിരുദം പോലും പാസായിട്ടില്ല എന്ന് വ്യക്തമായിട്ടുണ്ട്. അങ്ങനെയുള്ള സ്ത്രീയാണ് എന്‍ഐടി പ്രൊഫസറെന്ന് പറഞ്ഞ് നടന്നത്. എന്‍.ഐ.ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതലായി അന്വേഷിച്ച് വരുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button