KeralaLatest NewsNews

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദർശനം ഇന്ന് ആരംഭിക്കും

സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിയിൽ വലയുമ്പോഴാണ് മന്ത്രിമാരുടെ വിദേശ സന്ദർശനം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദർശനം ഇന്ന് ആരംഭിക്കും. 13 ദിവസമാണ് സന്ദർശനം നടത്താൻ ഉദ്ദേശിക്കുന്നത്. ജപ്പാനും കൊറിയയും ആണ് ലക്ഷ്യം. മന്ത്രിമാരായ ഇപി ജയരാജനും എകെ ശശീന്ദ്രനും ജപ്പാൻ യാത്രാസംഘത്തിലുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിയിൽ വലയുമ്പോഴാണ് മന്ത്രിമാരുടെ വിദേശ സന്ദർശനം.

ALSO READ: അന്താരാഷ്ട്ര വിമാന കമ്പനികൾക്ക് കണ്ണൂരിൽ നിന്ന് പറക്കാൻ കഴിയില്ല; കേന്ദ്ര സിവിൽ ഏവിയേഷൻ തീരുമാനം ഇങ്ങനെ

ഗതാഗതമേഖലയിൽ പുത്തൻ സാങ്കേതിക വിദ്യകൾ മനസിലാക്കുക, സംസ്ഥാന വികസനത്തിന് പണം കണ്ടെത്തുക, തുടങ്ങിയവയാണ് യാത്രയുടെ ലക്ഷ്യം. ആസൂത്രണബോർഡ് ഉപാധ്യക്ഷൻ വികെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ് അടക്കമുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. .

shortlink

Related Articles

Post Your Comments

Related Articles


Back to top button