KeralaLatest NewsIndia

ഷഹ്ലയുടെ മരണം : ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ വിജിലന്‍സ് അന്വേഷിക്കും

നാല്​ ആശുപത്രികള്‍ കയറിയിട്ടും കുഞ്ഞിന്​ ഒരുവിധ ചികിത്സയും ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെന്നത്​​ ആരോഗ്യ വകുപ്പിന്​ നാണക്കേടായി.

തിരുവനന്തപുരം: വയനാട് ബത്തേരി സര്‍വജന സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവം ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ വിജിലന്‍സ് ഡോ. ശ്രീലത അന്വേഷിക്കും. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടി​​െന്‍റ അടിസ്​ഥാനത്തിലാണ്​ വിശദ അന്വേഷണത്തിന്​ മന്ത്രി കെ.കെ. ശൈലജ നിര്‍ദേശിച്ചത്​. ആശുപതികളുടെ ഭാഗത്തുനിന്ന്​ ഗുരുതര വീഴ്​ചയുണ്ടായി എന്നാണ്​ ആക്ഷേപം​. നാല്​ ആശുപത്രികള്‍ കയറിയിട്ടും കുഞ്ഞിന്​ ഒരുവിധ ചികിത്സയും ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെന്നത്​​ ആരോഗ്യ വകുപ്പിന്​ നാണക്കേടായി.

ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു.പിതാവ്​ ആവശ്യപ്പെട്ടിട്ട്​ പോലും ചികിത്സക്ക്​ ആശുപത്രി തയാറാകാഞ്ഞതും ആരോഗ്യ വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്​.അതേസമയം, ഷെഹ്‌ല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മിഷന്‍ ഇടപെടുന്നു. വിശദമായ റിപ്പോര്‍ട്ട് തേടാനാണ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്.

വി​ദ്യാ​ര്‍​ഥി​നി പാമ്പ് ക​ടി​യേ​റ്റു മ​രി​ച്ച സം​ഭവം; സ്‌കൂളുകൾക്ക് ഡിപിഐയുടെ സർക്കുലർ

വിഷയത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ കളക്ടര്‍ക്കും പോലീസ് മേധാവിയ്ക്കും നോട്ടീസയയ്ക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ അനാസ്ഥ കാണിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കമ്മിഷന്‍ അംഗമായ യശ്വന്ത് ജയിന്‍ അറിയിച്ചു. ആവശ്യമെങ്കില്‍ സ്‌കൂള്‍ സന്ദര്‍ശിച്ച്‌ തെളിവുകള്‍ ശേഖരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button