NattuvarthaLatest NewsKeralaNews

ഓടികൊണ്ടിരിക്കെ വാഹനത്തിന് തീപിടിച്ചു : സംഭവം കൊച്ചിയിൽ

കൊച്ചി : ഓടികൊണ്ടിരിക്കെ വാഹനത്തിൽ തീപിടിത്തം. കൊച്ചി അങ്കമാലി കറുകുറ്റിയിലാണ് സംഭവം. പുളിയനം കൽക്കുഴി വീട്ടിൽ വിശ്വംഭരന്റെ ഒംനി വാനിലാണ്  തീപിടിത്തമുണ്ടായത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ  ഉടൻ തന്നെ വാഹനം നിര്‍ത്തുകയായിരുന്നു.  ഫയർഫോഴ്സെത്തി തീ നിയന്ത്രണ വിധേയമാക്കി. ആർക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Also read : കൈക്കൂലി : ഒരു കാർ നിർമാണ കമ്പനിക്കെതിരെ പരാതിയുമായി മറ്റൊരു കാർ കമ്പനി

കഴിഞ്ഞ ദിവസം കുണ്ടന്നൂര്‍ ജംക്ഷനു സമീപം ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കവേ കാറിനു തീപിടിച്ചിരുന്നു. ഉച്ചയോടെ അരൂര്‍ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറിനാണ് തീപിടിച്ചത്. തീ പടര്‍ന്ന ഉടന്‍ യാത്രക്കാര്‍ ചാടി ഇറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button