Latest NewsNewsIndia

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: റെക്കോര്‍ഡ് വേഗത്തില്‍ ശിക്ഷ വിധിച്ച് കോടതി

ലക്‌നൗ: ഉത്തര്‍പ്രദേശിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് ഒന്‍പത് ദിവസം കൊണ്ട് ശിക്ഷ വിധിച്ച് കോടതി. 20 വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. ഒക്ടോബര്‍ 5 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കബ്രായ് സ്വദേശിയായ കരണ്‍ അഹിര്‍ബാര്‍ എന്നയാളാണ് കേസിലെ പ്രതി. പെണ്‍കുട്ടി തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. തന്നെ ബലാത്സംഗം ചെയ്തതായും പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദ്ദിച്ചതായും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

ALSO READ: ഭർത്താവിന്റെ ചികിത്സയ്ക്കായി നാട്ടുകാർ പിരിവെടുത്ത് നൽകിയ പൈസയും കൊണ്ട് വീട്ടമ്മ കാമുകനൊപ്പം മുങ്ങി

ബലാത്സംഗ കേസില്‍ ഇത്ര വേഗം ശിക്ഷ വിധിക്കുന്ന ആദ്യത്തെ സംഭവമാണിത്. അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തിയ പൊലീസ് നവംബര്‍ 5 ന് പോക്‌സോ വകുപ്പ് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നവംബര്‍ 13 ന് പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നവംബര്‍ 14 വിചാരണ ആരംഭിച്ച കോടതി നവംബര്‍ 18 ന് വിചാരണ പൂര്‍ത്തിയാക്കി. നവംബര്‍ 22 ന് അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജ് രാം കിഷോര്‍ ശുക്ല ശിക്ഷ വിധിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button