Latest NewsKeralaNewsIndia

അവസരോചിതവും അവസരവാദപരവുമായ അടവുനയങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ മുൻപും ഉണ്ടായിട്ടുണ്ട് : എൻസിപിക്കെതിരെ വിമർശനവുമായി വി ടി ബൽറാം

പാലക്കാട് : മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനു ബിജെപിക്ക് പിന്തുണ നൽകിയ അജിത്‌  പവാറിന്റെ അപ്രതീക്ഷിത നീക്കത്തിൽ എൻസിപിക്കെതിരെ വിമർശനവുമായി വി.​ടി. ബ​ൽ​റാം എം​എ​ൽ​എ. അവസരോചിതവും അവസരവാദപരവുമായ അടവുനയങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ മുൻപും ഉണ്ടായിട്ടുണ്ടെന്നും മഹാരാഷ്ട്രയിൽ എൻസിപി ചെയ്ത ഈ ലജ്ജാകരമായ മലക്കം മറിച്ചിൽ സമാനതകളില്ലാത്തതാണെന്നും വി ടി ബൽറാം ഫേസ്‍ബുക്കിൽ കുറിച്ചു. സ്വന്തം വിശ്വാസ്യത പൂർണ്ണമായി കളഞ്ഞു കുളിച്ച ഒരു അധികാര മോഹി മാത്രമായി പവാർ അധഃപതിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ പാർട്ടിയുടെ കേരള ഘടകത്തെ മന്ത്രിസഭയിലും മുന്നണിയിലും നിലനിർത്തുമോ എന്ന് ഇടതു മുന്നണി വ്യക്തമാക്കണമെന്നും വി ടി ബൽറാം പറഞ്ഞു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ

അവസരോചിതവും അവസരവാദപരവുമായ അടവുനയങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ മഹാരാഷ്ട്രയിൽ എൻസിപി ചെയ്ത ഈ ലജ്ജാകരമായ മലക്കം മറിച്ചിൽ സമാനതകളില്ലാത്തതാണ്. മറ്റെല്ലാ ആശങ്കകൾക്കുമപ്പുറം ബിജെപിയുടെ ഒരു സർക്കാരിനെ അധികാരത്തിൽ നിന്നകറ്റി നിർത്താനുള്ള അവസരമെന്ന നിലയിലാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങളെ മതേതര മനസ്സുള്ളവർ നോക്കിക്കണ്ടത്. അതിനുവേണ്ടിയാണ് മനസ്സില്ലാ മനസ്സോടെ പല വിട്ടുവീഴ്ചകൾക്കും സന്നദ്ധമായത്. എന്നാൽ അതിനെയെല്ലാം അട്ടിമറിച്ച് രായ്ക്കുരാമാനം ശരദ് പവാറിനെ മറുകണ്ടം ചാടിച്ചതിന് പുറകിൽ എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഭീഷണിയാണോ രാഷ്ട്രപതി പദത്തിന്റെ പ്രലോഭനമാണോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഏതായാലും സ്വന്തം വിശ്വാസ്യത പൂർണ്ണമായി കളഞ്ഞു കുളിച്ച ഒരു അധികാര മോഹി മാത്രമായി പവാർ അധഃപതിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ പാർട്ടിയുടെ കേരള ഘടകത്തെ മന്ത്രിസഭയിലും മുന്നണിയിലും നിലനിർത്തുമോ എന്ന് ഇടതു മുന്നണി വ്യക്തമാക്കണം.

https://www.facebook.com/vtbalram/posts/10157109238324139

രാജ്യത്ത് ജനാധിപത്യം എത്രത്തോളം അട്ടിമറിക്കപ്പെടും എന്നതിന്‍റെ ഉദാഹരണമാണ് മഹാരാഷ്ട്രയിൽ കണ്ടതെന്നായിരുന്നു കോൺഗ്രസ്സ് നേതാവ് കെ മുരളീധരൻ എംപിയുടെ പ്രതികരണം. രാജ്യത്ത് ബിജെപി ഭരിക്കുന്ന രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ജനാധിപത്യം ഇതുപോലെ അട്ടിമറിക്കപ്പെട്ടേക്കാം. കേന്ദ്ര ഏജൻസികളെ വച്ച് എങ്ങനെ ജനാധിപത്യം അട്ടിമറിക്കുന്നു എന്നതാണ് മഹാരാഷ്ട്രയിൽ കണ്ടത്. കശ്മീർ പോലെ നാളെ കേരളത്തേയും കീറി മുറിച്ചേക്കാമെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു.

Also read : എന്‍.സി.പിയെ ഇടതുമുന്നണി പുറത്താക്കണം സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി

എൻസിപിയെ കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് വിഭജിക്കുകയാണ് ചെയ്‌തത്‌. കേരളത്തിൽ ബിജെപിയെ കൂട്ട് പിടിച്ച് കോൺഗ്രസിനെ ഇല്ലാതാക്കാൻ സിപിഎം ശ്രമിക്കുന്നു. ബിജെപിയുടെ ഭാഷയിലാണ് കോഴിക്കോട്ട് പാര്‍ട്ടി സെക്രട്ടറി സംസാരിക്കുന്നത്. ന്യൂനപക്ഷത്തിനെതിരെയാണ് സിപിഎം നിലപാട്. മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നത് നരേന്ദ്രമോദിയുടെ ശൈലിയാണെന്നും ലാവ്ലിൻ കേസാകാം ഇതിന് കാരണമെന്നും കെ മുരളീധരൻ. വ്യക്തമാക്കി. മഹാരാഷ്ട്രയിൽ ബിജെപിയുമായി എൻസിപി സഖ്യമുണ്ടാക്കിയതോടെ കേരളത്തിലെ എൽഡിഎഫ് എൻസിപി കൂട്ട് കെട്ടിനെ ശരത് പവാറിന്‍റെ പക്ഷത്താണെന്ന് പറഞ്ഞായിരിക്കും സിപിഎം ന്യായീകരിക്കുന്നതെന്നും കെ മുരളീധരൻ. കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button