Latest NewsNewsIndia

മ​ഹാ​രാ​ഷ്ട്ര​ സർക്കാർ രൂപീകരണം : ബി​ജെ​പി​ക്ക് പി​ന്തു​ണ ന​ൽ​കി​യ അ​ജി​ത് പ​വാ​റി​നെതിരെ എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ർ

മുംബൈ : മ​ഹാ​രാ​ഷ്ട്ര​ സർക്കാർ രൂപീകരിക്കുവാൻ ബി​ജെ​പി​ക്ക് പിന്തുണ നൽകിയ എ​ൻ​സി​പി നേ​താ​വ് അ​ജി​ത് പ​വാ​റി​ന്‍റെ തീ​രു​മാ​ന​ത്തിനെതിരെ എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ർ രംഗത്ത്. ഈ ​നീ​ക്ക​മെ​ന്നും താ​ന​റി​ഞ്ഞ​ല്ല. അ​ജി​ത് പ​വാ​റി​ന്‍റെ തീ​രു​മാ​നം വ്യ​ക്തി​പ​ര​മാ​ണെ​ന്നും,അ​ജി​ത് പ​വാ​റി​ന്‍റെ തീ​രു​മാ​ന​ത്തെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ശ​ര​ദ് പ​വാ​ർ ട്വീ​റ്റ് ചെ​യ്തു. നി​ല​വി​ലെ തീ​രു​മാ​നം എ​ൻ​സി​പി​യു​ടേ​ത​ല്ലെ​ന്ന് എ​ൻ​സി​പി നേ​താ​വ് പ്ര​ഫു​ൽ പ​ട്ടേ​ലിന്റെയും പ്രതികരണം.

വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ സം​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സ്- ശി​വ​സേ​ന- എ​ൻ​സി​പി സ​ഖ്യം അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് ധാരണയിൽ എത്തിയിരുന്നു. അ​ർ​ധ​രാ​ത്രി ന​ട​ന്ന ചി​ല അ​തി​നാ​ട​കീ​യ നീ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ എ​ൻ​സി​പി ബി​ജെ​പി​ക്ക് പി​ന്തു​ണ ന​ൽ​കാ​നുള്ള തീരുമാനത്തിൽ എത്തുകയിരുന്നു. 22 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് താ​ൻ ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് അ​ജി​ത് പ​വാ​ർ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നത്. ഇതേ തുടർന്ന് ദേവേന്ദ്ര ഫട്​നാവിസ്​ മഹാരാഷ്​ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തു. എ​ന്‍​സി​പി നേ​താ​വ് അ​ജി​ത് പ​വാ​ര്‍ ഉ​പ മു​ഖ്യ​മ​ന്ത്രി​യാ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. രാ​ജ്ഭ​വ​നി​ല്‍ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും സ​ത്യ​പ്ര​തി​ജ്ഞ.

Also read : മഹാരാഷ്ട്ര ഫ​ഡ്നാ​വി​സ് സർക്കാർ: “എന്റെ അറിവോടെയല്ല” ശരത്ത് പവാറിന്റെ ആദ്യ പ്രതികരണം പുറത്ത്

മഹാരാഷ്ട്രയ്ക്ക് വേണ്ടത് സ്ഥിരതയുള്ള സര്‍ക്കാരാണെന്നും ‘അവിയല്‍’ സര്‍ക്കാരല്ലെന്നും മഹാരാഷ്ട്രയില്‍  മുഖ്യമന്ത്രി സ്ഥാനമേറ്റ ശേഷം ദേവേന്ദ്ര ഫഡ്‌നാവീസ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.. ജനങ്ങള്‍ കൃത്യമായി വിധി നിര്‍ണ്ണയിച്ചതാണ്. എന്നാല്‍ ശിവസേന മറ്റു കൂടടു കെട്ടു തപ്പിപ്പോയതിനാല്‍ രാഷ്ട്രപതി ഭരണത്തിന് കീഴിലേക്ക് സംസ്ഥാനം പോയെന്നു അദ്ദേഹം വ്യക്തമാക്കി. ബിജെപിക്കൊപ്പം സര്‍ക്കാര്‍ രൂപീകരിച്ചത് കർഷകർക്ക് വേണ്ടിയാണെന്നായിരുന്നു  മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി  അജിത് പവാറിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് ഫലം വന്ന് ഇത്രയും ദിവസമായിട്ടും ആര്‍ക്കും സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞില്ല, മഹാരാഷ്ട്രയില്‍ അനേകം പ്രശ്‌നങ്ങൾ ഉണ്ട്. കര്‍ഷകര്‍ക്ക് അടിയന്തര സഹായം ആവശ്യമുള്ളതുകൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button