Latest NewsNewsIndia

മഹാരാഷ്ട്ര ബി ജെ പി സർക്കാർ: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയോഗിച്ചത് സവിശേഷാധികാരം

മുംബൈ : മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയോഗിച്ചത് സവിശേഷാധികാരം. സർക്കാർ രൂപീകരിക്കാൻ വൈകിയതിനെ തുടർന്ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നു . ഇത് ഇന്ന് പുലർച്ചെയാണ് പിൻവലിച്ചത് . ഭരണഘടന പ്രധാനമന്ത്രിയ്ക്ക് നിഷ്ക്കർഷിച്ച് നൽകിയിരിക്കുന്ന സവിശേഷാധികാരമാണ് ഇതിനായി ഉപയോഗിച്ചത് . ഇതനുസരിച്ച് രാഷ്ട്രപതി ഭരണം പിൻവലിക്കാൻ പ്രധാനമന്ത്രി രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കുകയായിരുന്നു. പ്രധാനമന്ത്രിയുടെ തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ പിന്നീട് അനുമതി നല്‍കിയാല്‍ മതിയാകും.

പുലര്‍ച്ചെ 5.47നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പിന്‍വലിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങുന്നത്. ഇതിനു ശേഷമാണ് രാജ്ഭവനിൽ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. അടിയന്തിര ഘട്ടങ്ങളിൽ കേന്ദ്രമന്ത്രിസഭയുടെ അനുമതിയില്ലാതെ പ്രധാനമന്ത്രിക്ക് തീരുമാനമെടുക്കാം.

മഹാരാഷ്ട്രയിൽ നടപ്പാക്കേണ്ട വികസന പദ്ധതികളെ പറ്റിപ്പോലും ആലോചിച്ച ശേഷമാണ് ഇന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം രാത്രി കോൺഗ്രസും , ശിവസേനയും പറഞ്ഞത് . ആ ഉറപ്പോടെയാണ് നേതാക്കൾ വീടുകളിലേയ്ക്ക് മടങ്ങിയതും . പിന്നീട് രാജ്യം കാണുന്നത് അപ്രതീക്ഷിത രാഷ്ട്രീയ നീക്കമാണ് രാവിലെ 8 മണിക്ക് ദേവേന്ദ്ര ഫഡ്നാവിസ് രണ്ടാംവട്ടം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി മുംബൈയിലെ രാജ്ഭവനില്‍വച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button