KeralaLatest NewsNews

ശബരിമലയിൽ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരെ എലി കടിച്ചു

ശബരിമല: ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്കെത്തിയ പൊലീസുകാരെ എലി കടിച്ചു. എ ബ്ലോക്ക് ബാരക്കില്‍ താമസിക്കുന്ന ഒൻപത് പേരെയാണ് എലി കടിച്ചത്. ബുധനാഴ്ച രാത്രി നാലു പേരെയും കഴിഞ്ഞ ദിവസം അഞ്ചുപേരെയുമാണ് എലി കടിച്ചത്. എ ബ്ലോക്കില്‍ സീലിങ് ഉളള മുറികളിലാണ് എലിശല്യം ഉള്ളത്. ഇവിടെ നിരന്തരം എലിയുടെ ശല്യമുണ്ടെന്നാണ് പോലീസുകാർ പറയുന്നത്. കടിയേറ്റ പൊലീസുകാര്‍ സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button