Latest NewsNewsIndia

യുഎപിഎ കേസില്‍ സംസ്ഥാന സര്‍ക്കാരിന് പരിമിതികളുണ്ട്; നിലപാട് വ്യക്തമാക്കി എസ് രാമചന്ദ്രന്‍ പിള്ള

സിപിഎമ്മും സര്‍ക്കാരും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു

കോഴിക്കോട്: യുഎപിഎ കേസില്‍ സംസ്ഥാന സര്‍ക്കാരിന് പരിമിതികളുണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എസ് രാമചന്ദ്രന്‍ പിള്ള. കോഴിക്കോട് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മും സര്‍ക്കാരും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം ആഗ്രഹിക്കുന്നതെല്ലാം ഇടത് സര്‍ക്കാരിന് നടപ്പാക്കാനാവില്ലെന്നും ചട്ടക്കൂടിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുമാത്രമേ ഒരു സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നും അദ്ദഹം പറഞ്ഞു. കോഴിക്കോട് പന്തീരാങ്കാവില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കുമേല്‍ യുഎപിഎ ചുമത്തിയത് വലിയ വിവാദമായ പശ്ചാത്തലത്തിലാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് സെമിനാര്‍ സംഘടിപ്പിച്ചത്.

ALSO READ: കേരള സർവകലാശാല മാർക്ക് തട്ടിപ്പ്: ക്രമക്കേടുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ക്രൈംബ്രാഞ്ച് പുറത്തു വിട്ടു

സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ വിതരണം ചെയ്ത സംഭവത്തില്‍ ഓരോ പാര്‍ട്ടി പ്രവര്‍ത്തകരും ആത്മപരിശോധനയ്ക്ക് വിധേയരാകണമെന്ന് സെമിനാറില്‍ സംസാരിച്ച ഡിവൈഎഫ്‌ഐ സംസ്ഥാന നോതാക്കള്‍ പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close