Latest NewsNewsCareerEducation & Career

സൈബർശ്രീ പദ്ധതികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം : സൗജന്യ പരിശീലനം

ആലപ്പുഴ: സൈബർശ്രീ സി-ഡിറ്റ് ഹരിപ്പാട് സെന്ററിൽ ഡിജിറ്റൽ പ്രിന്റ് ആൻഡ് വെബ് ഡിസൈനിങ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻസ് മാനേജ്മെന്റ് എന്നീ ആറു മാസ സൗജന്യ പരിശീലന പദ്ധതികളിലേക്ക് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡിജിറ്റൽ പ്രിന്റ് ആൻഡ് വെബ് ഡിസൈനിങ് പരിശീലനത്തിന് എൻജിനീയറിങ് ബിരുദം പൂർത്തികരിച്ചവർക്കോ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻസ് മാനേജ്മെന്റ് ഡിപ്ലോമ ബിരുദം നേടിയിട്ടുള്ളവർക്കോ അപേക്ഷിക്കാം.

Also read : മെട്രിക് റിക്രൂട്ട് വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ച് നാവികസേന : ഒഴിവുകൾ 400

പരിശീലനത്തിന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. നവംബർ 30 വരെ അപേക്ഷ സ്വീകരിക്കും. 4500 രൂപ സ്‌റ്റൈപന്റ് ലഭിക്കും. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, വയസ് ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സൈബർശ്രീ സി-ഡിറ്റ്, സബ് സെന്റർ 15 386. വെട്ടുവേനി, ഹരിപ്പാട് , ആലപ്പുഴ-690514 എന്ന വിലാസത്തിൽ അപേക്ഷ നൽകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button