Latest NewsUAENews

യു.എ.ഇയിൽ അറുപത് കഴിഞ്ഞ ഗാർഹിക തൊഴിലാളികൾക്ക് ഇളവ്; തൊഴിൽ ഉടമ്പടി പുതുക്കാമെന്ന് മന്ത്രാലയം

ദുബായ്: യു.എ.ഇയിൽ അറുപത് കഴിഞ്ഞ ഗാർഹിക തൊഴിലാളികൾക്ക് ഇളവ് അനുവദിച്ചു. ഇവർക്ക് ഉപാധികളോടെ തൊഴിൽ ഉടമ്പടികൾ പുതുക്കാമെന്ന് യു.എ.ഇ. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ഒട്ടേറെ പ്രവാസികൾക്ക് പ്രയോജനകരമാവുന്നതാണ് തൊഴിൽ നിയമത്തിലെ പുതിയ ഭേദഗതി.

പ്രായം തൊഴിലിന് ബാധ്യതയാവാത്തവരെ കൂടെ നിർത്താൻ തൊഴിലുടമകൾക്ക് ഈ തീരുമാനം സഹായകരമാവുമെന്ന് മന്ത്രാലയത്തിന്റെ ഗാർഹിക തൊഴിൽ വിഭാഗം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഖലീൽ ഖൂരി പറഞ്ഞു. ഇതിനായി പ്രധാനമായും മൂന്ന് ഉപാധികളാണ് മന്ത്രാലയം മുന്നോട്ട് വെക്കുന്നത്. ജോലി ചെയ്യാനുള്ള ശാരീരികശേഷിയുണ്ടായിരിക്കണം എന്നതാണ് ഇതിലേറ്റവും പ്രധാനം. ഗവൺമെന്റ് അംഗീകൃത കേന്ദ്രങ്ങളിൽനിന്ന് ശാരീരികക്ഷമത ഉറപ്പ് നൽകുന്ന രേഖാപത്രം സമർപ്പിക്കണം. തൊഴിലാളിയുടെ യു.എ.ഇ.യിലെ ചികിത്സാച്ചെലവുകൾ ഏറ്റെടുക്കുമെന്ന തൊഴിലുടമയുടെ ഉറപ്പും ഉണ്ടായിരിക്കണം. തൊഴിലാളിയുടെ യു.എ.ഇ. യിലെ താമസ വിസ തുടരുന്നതിനുള്ള അനുമതി ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് ലഭിച്ചിരിക്കണം.

ALSO READ: ബാങ്ക് വിവരങ്ങൾ ഫോണിൽ വിളിച്ച് ചോർത്തി തട്ടിപ്പ് നടത്തിയ വൻ സംഘം പൊലീസ് പിടിയിൽ

വർഷങ്ങളായി മികച്ചസേവനം നൽകിവരുന്ന നിരവധി ഗാർഹിക തൊഴിലാളികൾക്കും തൊഴിലുടമകൾക്കും വലിയ ആശ്വാസമാണ് മന്ത്രാലയത്തിന്റെ ഈ പ്രഖ്യാപനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button