Latest NewsKeralaNews

‘പരാതി ക്ലോസ്സ് ചെയ്യുക മാത്രമല്ല പ്രഥമാദ്ധ്യാപികയെ പരസ്യമായി അഭിനന്ദിക്കുകയും ചെയ്തിട്ടാണ് ഞാന്‍ തിരികെ പോകുന്നത്’ പരാതി അന്വേഷിക്കാന്‍ സ്‌കൂളിലെത്തിയ അനുഭവം പങ്കുവെച്ച് ഷാഹിത കമാല്‍

വയനാട് ബത്തേരിയിലെ സര്‍വജന സ്‌കൂളിലെ അഞ്ചാം ക്ലാസുകാരി ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകരെ ഒന്നടങ്കം ആക്ഷേപിക്കരുതെന്ന് എഴുത്തുകാരന്‍ റഫീഖ് അഹമ്മദ് പറഞ്ഞതിന് പിന്നാലെ തന്റെ അനുഭവം വെളിപ്പെടുത്തി സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിത കമാല്‍. എവിടെയും നല്ലവരും മോശം ആളുകളും ഉണ്ട്. അവരെമാത്രം വിമര്‍ശിക്കുക, നല്ലവരെ പ്രോത്സാഹിപ്പിക്കുക. സിസ്റ്റത്തെ മുഴുവന്‍ അധിക്ഷേപിക്കരുതെന്നാണ് ഷാഹിതാ കമാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

കുറിപ്പ് വായിക്കാം

അദ്ധ്യാപക വിദ്യാർത്ഥി ബന്ധം വലിയ ചർച്ച ആകുമ്പോൾ ഈ അനുഭവ കുറിപ്പ് ഇവിടെ കിടക്കട്ടേ……
അടുത്തിടെ ഒരു പരാതി നേരിട്ടന്വേഷിക്കാൻ പോയിരുന്നു. ഒരു എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപികയ്ക്ക് എതിരെ ചില അദ്ധ്യാപകർ നൽകിയതാണ് പരാതി. നേരിട്ട് സ്കൂളിലെത്തി.

അവിടെ എത്തിയപ്പോഴോ കഥ മറ്റൊന്നായിരുന്നു.

രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്ക്കൂൾ . നഴ്സറി തലം മുതൽ ഹയർസെക്കന്ററി വരെ .
പ്രഥമാദ്ധ്യാപിക ചെയ്യുന്ന കുറ്റങ്ങൾ എന്താണന്നറിയണ്ടേ.
സ്കൂൾ വിട്ടശേഷം 4.15 ന് ശേഷമേ അദ്ധ്യാപകരേ പോകാൻ അനുവദിക്കുന്നുള്ളൂ.
ഒറ്റയ്ക്കു തന്നിഷ്ടം പോലെ പ്രവർത്തിക്കുന്നു തുടങ്ങി കുറേ ആരോപണങ്ങൾ

ടീച്ചറുടെ വിശദീകരണം

1. അദ്ധ്യാപകർ സ്ക്കൂൾ വിട്ടു പോകുന്നത്, കുട്ടികൾ പോയതിനു ശേഷമേ പാടുള്ളൂ. അതിനു കാരണം 3 വയസ്സുള്ള കുട്ടികൾ മുതൽ ഹയർ സെക്കന്ററിയിലെ മുതിർന്ന കുട്ടികൾ വരെ ഉണ്ട്. തൊട്ടു മുന്നിൽ മെയിൻ റോഡ്. അതിനാൽ കുട്ടികൾ ആരും സ്കൂൾ കോമ്പൗണ്ടിൽ ഇല്ലായെന്ന് ഉറപ്പുവരുത്തുകയും, സുരക്ഷിതമായി റോഡ് മുറിച്ചു കടത്തിവിടുകയും ചെയ്ത ശേഷമേ അദ്ധ്യാപകർ പോകാൻ പാടുള്ളൂ.
പിന്നെ മറ്റൊന്ന് ഈ സ്കൂളിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ മക്കളെ സർക്കാർ, എയ്ഡഡ് സ്കൂളിൽ പഠിപ്പിക്കണം (നിയമം ഒന്നും ഇല്ല) എന്ന് പറഞ്ഞത് മഹാ തെറ്റ്
ഇങ്ങനെ പോകുന്നു ടീച്ചർ ചെയ്യുന്ന കുറ്റങ്ങൾ.

എൻക്വയറി കഴിഞ്ഞപ്പോൾ
പഴയകാല അദ്ധ്യാപക വിദ്യാർത്ഥി ബന്ധത്തെ പറ്റി
ഞാൻ അല്പനേരം സംസാരിച്ചു. തുടർന്ന് പരാതി ക്ലോസ്സ് ചെയ്യുക മാത്രമല്ല പ്രഥമാദ്ധ്യാപികയെ പരസ്യമായി അഭിനന്ദിക്കുകയും ചെയ്തിട്ടാണ് ഞാൻ തിരികെ പോകുന്നത്.

എവിടെയും നല്ലവരും മോശം ആളുകളും ഉണ്ട്.
അവരെമാത്രം വിമർശിക്കുക, നല്ലവരെ പ്രോത്സാഹിപ്പിക്കുക. സിസ്റ്റത്തെ മുഴുവൻ അധിക്ഷേപിക്കരുത്. അതുകൊണ്ടാണ് ഞാൻ എൻക്വയറി നടത്തിയ സ്കൂളിനെപറ്റി ഒരു വാർത്തപോലും പത്രങ്ങളിൽ വരാതിരുന്നതും.

https://www.facebook.com/drshahidakamal/posts/1505860322920608?__xts__%5B0%5D=68.ARDpILpe-ccrTvRCel4kpqwAcisNzT2Dd79cAm8vi3OndExCLnlxp5rF8OdWRgSvLnm_O1OGzTg7Fj0fnsERasQP2l9_u4IADK3ov26Qu-laXFUQuPsxp6eOa5UA614Nmed1n3rZEVGe_dh1fuq2jcgn98oYr85ovvQdk5USaxTIKgOKL9XTIjkG6DjW6_FJx3wQhCEIwKJ0Bk2KcY5G3M4SPIFfzpgcyMsAnj5aq5CuCwVJguINeB2RwWlKQNMRquWKFUpYt5ZkIYv76SDF3o7PsunSnfp2uj57IbZLEfuLbaK3AZLcKVFUgaqrPmUem40t-9erszFbShFde1ty3Q&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button