Kerala

ലഹരി മുക്ത വാര്‍ഡ് ലഹരിമുക്ത വീട് എന്ന നിലയിലേക്ക് എല്ലാവരും മാറണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

ലഹരി മുക്ത വാര്‍ഡ് ലഹരിമുക്ത വീട് എന്ന നിലയിലേക്ക് ഏവരും മാറണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. നാളത്തെ കേരളം ലഹരി മുക്ത നവകേരളം ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം റോയല്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന തലത്തില്‍ തുടങ്ങിയ ലഹരി മുക്ത നവകേരളമെന്ന ബോധവത്കരണ പരിപാടി വാര്‍ഡ് തലം വരെ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. ലൈബ്രറി പ്രസ്ഥാനത്തിലെ പുതിയ നായകന്മാര്‍ കക്ഷിരാഷ്ട്രീയമന്യേ ലഹരി വിമുക്ത ഗ്രാമത്തിന് നേതൃത്വം നല്‍കണം. നിരോധനം ഒരു പരിഹാരമാര്‍ഗമല്ല. സ്വയം പിന്‍മാറാനുള്ള ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുകയാണ് ഉചിതമെന്നും എല്ലാ ജനങ്ങളും ഉദ്യമത്തില്‍ പങ്കാളിയാകണമെന്നും മന്ത്രി പറഞ്ഞു.

വിമുക്തിമിഷന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന്റേയും രാഷ്ട്രപിതാവിന്റെ 150-ം ജന്മവാര്‍ഷികാഘോഷത്തിന്റെയും ഭാഗമായി ലഹരിവിമുക്തമായ സമൂഹം കെട്ടിപ്പടുക്കുന്നതിനായി 90 ദിന തീവ്രയത്‌ന പരിപാടിയായാണ് ‘നാളത്തെ കേരളം ലഹരി മുക്ത നവകേരളം’ സംസ്ഥനത്തുടനീളം നടത്തി വരുന്നത്. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാര്‍ഡ് നേടിയ പി.ശ്യാമളാകുമാരിയെ ചടങ്ങില്‍ മന്ത്രി പൊന്നാടയും പുരസ്‌ക്കാരവും നല്‍കി ആദരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button