Latest NewsNewsBusiness

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ (ആര്‍കോം) ഡയറക്ടര്‍ സ്ഥാനം രാജിവച്ച ചെയര്‍മാന്‍ അനില്‍ അംബാനിയുടെ നടപടിയ്‌ക്കെതിരെ ബാങ്കുകള്‍

മുംബൈ : റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ (ആര്‍കോം) ഡയറക്ടര്‍ സ്ഥാനം രാജിവച്ച ചെയര്‍മാന്‍ അനില്‍ അംബാനിയുടെ നടപടിയ്ക്കെതിരെ ബാങ്കുകള്‍. റിലയന്‍സ് വായ്പ നല്‍കിയ ബാങ്കുകളാണ് അനില്‍ അംബാനിയുടെ രാജി തള്ളിയത്.
രാജി അംഗീകരിക്കില്ലെന്നും ചുമതലകള്‍ തുടര്‍ന്നും വഹിക്കണമെന്നും അനില്‍ അംബാനിയോട് ബാങ്കുകള്‍ നിര്‍ദേശിച്ചു.

Read Also : അനില്‍ അംബാനിക്കെതിരെ ചൈനീസ് ബാങ്കുകള്‍ ലണ്ടന്‍ കോടതിയില്‍

അനിലിനൊപ്പം രാജിവച്ച ഡയറക്ടര്‍മാരായ റയന കറാനി, ഛായ വിറാനി, മഞ്ചരി കാക്കര്‍, സുരേഷ് രംഗാചാര്‍ എന്നിവയുടെ രാജിയും തള്ളിയിട്ടുണ്ട്. കഴിഞ്ഞ 16നാണ് ഇവര്‍ രാജിവച്ച കാര്യം ബോംബെ ഓഹരി വിപണിയെ (ബി.എസ്.ഇ) ആര്‍കോം അറിയിച്ചത്. കഴിഞ്ഞദിവസം വീണ്ടുമയച്ച കത്തിലാണ് രാജി ബാങ്കുകള്‍ തള്ളിയെന്ന് ആര്‍കോം സൂചിപ്പിച്ചത്. റിലയന്‍സിന്റെ കടബാദ്ധ്യത പരിഹരിക്കാനുള്ള കോര്‍പ്പറേറ്ര് ഇന്‍സോള്‍വന്‍സി റെസൊല്യൂഷന്‍ നടപടിക്രമങ്ങളോട് സഹകരിക്കാനും ബാങ്കുകള്‍ അനില്‍ അംബാനിയോടും മറ്ര് ഡയറക്ടര്‍മാരോടും നിര്‍ദേശിച്ചിട്ടുണ്ട്.

നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദമായ ജൂലായ് – സെപ്തംബറില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 30,142 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് അനില്‍ അംബാനി രാജി പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button