Latest NewsIndiaInternational

അനില്‍ അംബാനിക്കെതിരെ ചൈനീസ് ബാങ്കുകള്‍ ലണ്ടന്‍ കോടതിയില്‍

2012ലാണ് മൂന്ന് ബാങ്കുകള്‍ 925.2 ദശലക്ഷം ഡോളര്‍ അനില്‍ അംബാനിക്ക് വ്യക്തി ജാമ്യത്തില്‍ വായ്പ നല്‍കിയത്.

ന്യൂഡല്‍ഹി: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് റിലയന്‍സ് ​ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്കെതിരെ നിയമ നടപടികളുമായി ചൈനീസ് ബാങ്കുകള്‍. ഏകദേശം 4800 കോടി ഇന്ത്യന്‍ രൂപയാണ് അനിൽ അംബാനിയുടെ വായ്പ .വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ചവരുത്തിയെന്നാരോപിച്ച്‌ ചൈനീസ് ബാങ്കുകള്‍ ലണ്ടന്‍ കോടതിയെയാണ് സമീപിച്ചത്.2012ലാണ് മൂന്ന് ബാങ്കുകള്‍ 925.2 ദശലക്ഷം ഡോളര്‍ അനില്‍ അംബാനിക്ക് വ്യക്തി ജാമ്യത്തില്‍ വായ്പ നല്‍കിയത്.

അടുത്തത് ഏകീകൃത സിവിൽകോഡോ? ചോദ്യത്തിന് രാജ്‌നാഥ് സിംഗിന്റെ മറുപടി ഇങ്ങനെ

ദ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ്, ചൈന ഡെവലപ്മെന്‍റ് ബാങ്ക്, എക്സ്പോര്‍ട്ട്- ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന എന്നിവയാണ് ലണ്ടന്‍ കോടതിയെ സമീപിച്ചത്. 2017ഫെബ്രുവരി മുതല്‍ അനില്‍ അംബാനി വായ്പ തിരിച്ചടവില്‍ മുടക്ക് വരുത്തിയതായി ഐസിബിസി അഭിഭാഷകന്‍ ബാന്‍കിം താന്‍കി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button