Latest NewsUAENewsGulf

യുഎഇയില്‍ മയക്കുമരുന്ന് കച്ചവടം : പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു

അബുദാബി: യുഎഇയില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയതിന് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു. ജീവപര്യന്തം തടവ് ശിക്ഷയാണ് രണ്ട് പ്രവാസികള്‍ക്ക് വിധിച്ചത്. നേരത്തെ കീഴ്‍കോടതികള്‍ പ്രതികളെ ശിഷ്ടകാലം മുഴുവന്‍ ജയിലിലടയ്ക്കാന്‍ വിധിച്ചിരുന്നു. കഴിഞ്ഞദിവസം കേസ് പരിഗണിച്ച അബുദാബിയിലെ ഫെഡറല്‍ സുപ്രീം കോടതി ഈ വിധി ശരിച്ചു

സ്ഥിരമായി ലഹരി വില്‍പന നടത്തിയിരുന്ന ഇരുവരെയും വേഷം മാറിയെത്തിയ പോലീസുകാര്‍ വലയിലാക്കുകയായിരുന്നു. അഞ്ച് കിലോഗ്രാം ഹെറോയിന്‍ ഇവർ രണ്ട് ലക്ഷം ദിര്‍ഹത്തിന് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റ് ചെയ്തു. അഞ്ച് കിലോഗ്രാം ഹെറോയിനും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.ഏഷ്യക്കാരായ ചില പ്രവാസികള്‍ മയക്കുമരുന്ന് കൈവശം വെയ്ക്കുന്നതായും വില്‍പ്പന നടത്തുന്നതായും ആന്റി നര്‍കോട്ടിക് ഡിപ്പാര്‍ട്ട്മെന്റിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ മയക്കുമരുന്ന് വാങ്ങാനെന്ന വ്യാജേന ഇവരെ സമീപിച്ചത്.

Also read : ഐ.എസിന്റെ ശക്തി ക്ഷയിക്കുന്നു : ആയിരത്തിനടുത്ത് തീവ്രവാദികള്‍ കീഴടങ്ങി : ഇന്ത്യക്കാരായ തീവ്രവാദികളില്‍ ഭൂരിഭാഗവും മലയാളികള്‍

ലഹരി മരുന്ന് കൈവശം വെച്ചതിനും ലഹരി മരുന്നുകള്‍ വില്‍പന നടത്തിയതിനും പ്രോസിക്യൂഷന്‍ ഇരുവർക്കുമെതിരെ കുറ്റം ചുമത്തി. കേസ് ആദ്യം പരിഗണിച്ച ക്രിമിനല്‍ പ്രാഥമിക കോടതിയും പിന്നീട് അപ്പീല്‍ കോടതിയും പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. . ഇതിനെതിരെ ഇരുവരും അപ്പീലുമായി യുഎഇയിലെ പരമോന്നത കോടതിയെ സമീപിച്ചു. അപ്പീല്‍ തള്ളിയ ഫെഡറല്‍ സുപ്രീം കോടതി ശിക്ഷ ശരിവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button