Latest NewsNewsBusiness

സംസ്ഥാനത്തെ സ്വർണ വില : ഇന്നത്തെ നിരക്കിങ്ങനെ

കൊച്ചി : സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്നും മാറ്റമില്ല. പവന് 28,360 രൂപയിലും ഗ്രാമിന് 3,545 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില മാറ്റമില്ലാതെ തുടരുന്നത്. ഈ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സ്വർണ വില പവന് 28,360 രൂപയിൽ എത്തിയത്. ആഗോള വിപണിയിൽ സ്വര്‍ണ വില കുറഞ്ഞു. 1,460.40 ഡോളറാണു ഔണ്‍സിനാണ് വ്യാപാരം. ഒരു ഗ്രാം സ്വര്‍ണത്തിനു 46.95 ഡോളറും ഒരു കിലോഗ്രാം സ്വര്‍ണത്തിനു 46,952.95 ഡോളറുമാണ് വില.

Also read : ഓഹരി വിപണിയിൽ ആശ്വാസം : തുടങ്ങിയത് നേട്ടത്തിൽ

സംസ്ഥാനത്തു നവംബർ 19തു മുതൽ 21വരെ പവന് 28,520 രൂപയിലും ഗ്രാമിന് 3,565 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. നവംബർ 18 നു പവന് 120 രൂപയും, ഗ്രാമിന് 15 രൂപയും കുറഞ്ഞിരുന്നു.  പവന് 28,320 രൂപയും, ഗ്രാമിന് 3,540 രൂപയുമായിരുന്നു ഇതനുസരിച്ച് വില. 15-ാം തിയതി വെള്ളിയാഴ്ച്ച മുതൽ 17വരെ പവന് 28,440 രൂപയും, ഗ്രാമിന് 3,555 രൂപയുമായിരുന്നു വില. 14ആം തീയതി ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർദ്ധിച്ച് പവന് 28,520 രൂപയും, ഗ്രാമിന് 3,565 രൂപയുമായിരുന്നു വില. 13നു പവന് 80 രൂപ കൂടിയിരുന്നു. നവംബർ 12നു പവന് 120 രൂപയും, ഗ്രാമിന് 15 രൂപയും കുറഞ്ഞിരുന്നു.  പവന് 28,200 രൂപയും, ഗ്രാമിന് 3,525 രൂപയുമായിരുന്നു വില. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

Also read : ജിഎസ്ടി റിട്ടേണ്‍  : ആറുമാസത്തിലധികമായി സമര്‍പ്പിക്കാത്തവര്‍ക്കെതിരെ കർശന നപടിക്കൊരുങ്ങി കേന്ദ്രം 

നവംബർ എട്ടു മുതൽ നവംബർ 11വരെ സ്വർണ്ണ വിലയിൽ മാറ്റമില്ലായിരുന്നു. 28,320 രൂപയിലും, ഗ്രാമിന്3,540 രൂപയിലായിരുന്നു വ്യാപാരം നടന്നത്. നേരത്തെ ഇതായിരുന്നു നവംബർ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. നവംബർ നാലിനു ഗ്രാമിന് 10 രൂപയും,പവന് 80 രൂപയും കുറഞ്ഞിരുന്നു. ഇതനുസരിച്ച് ഗ്രാമിന് 3,590 രൂപയും, പവന് 28,720 രൂപയുമായിരുന്നു വില. ശേഷം നവംബർ ആറിന് പവന് 240ഉം,ഗ്രാമിന് 30ഉം കുറഞ്ഞ് ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമായിരുന്നു വില. നവംബർ ഒന്ന് മുതൽ മൂന്ന് വരെ പവന് 28,800രൂപയും, ഗ്രാമിന് 3600 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. . ഗ്രാമിന് 46.70 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. എട്ടു ഗ്രാം വെള്ളിയ്ക്ക് 370.60 രൂപയും ഒരു കിലോഗ്രാം വെള്ളിയ്ക്ക് 46,700 രൂപയുമാണ് ഇന്നത്തെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button