KeralaLatest NewsNews

സംസ്ഥാനത്ത് പ്ലാസ്റ്റിക് കത്തിച്ചാലും നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചാലും വന്‍തുക പിഴ

 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് കത്തിച്ചാലും നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചാലും വന്‍തുക പിഴ. ഒരുതവണ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് സാധനങ്ങളുടെ നിര്‍മാണം, വിതരണം, ഉപയോഗം എന്നിവ തടയാന്‍ വിപുലമായ നടപടികള്‍ ആരംഭിച്ചു. ഇതിനായി
നഗരങ്ങളിലും ഗ്രാമങ്ങളിലും സ്ഥിരം സംവിധാനമുണ്ടാക്കും. നിരോധിച്ച പ്ലാസ്റ്റിക്, ആഘോഷപരിപാടികളില്‍ ഉപയോഗിച്ചാല്‍ കടുത്തപിഴ ഈടാക്കുമെന്ന് നവകേരളം പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

Read Also : സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് നിരോധിക്കും

ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് നിരോധനത്തോടൊപ്പം കേരളത്തെ മാലിന്യമുക്തമാക്കാന്‍ ഹരിത നിയമങ്ങളും മലിനീകരണ നിയന്ത്രണ നിയമങ്ങളും കര്‍ശനമായി നടപ്പാക്കും. മാലിന്യങ്ങള്‍ പൊതുനിരത്തിലും ജലാശയങ്ങളിലും വലിച്ചെറിയുകയും പ്ലാസ്റ്റിക് കത്തിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും.

വിസര്‍ജ്യങ്ങള്‍ കായല്‍, നദി, തോട് എന്നിവിടങ്ങളിലേക്ക് ഒഴുക്കുന്നത് മലിനീകരണ നിയന്ത്രണ നിയമപ്രകാരം കുറ്റമാണ്. അഞ്ചുവര്‍ഷംവരെ തടവോ ഒരുലക്ഷം രൂപവരെ പിഴയോ ശിക്ഷ ലഭിക്കും. മജിസ്ട്രേറ്റ് കോടതി, കളക്ടര്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് നടപടി സ്വീകരിക്കാം.

പ്ലാസ്റ്റിക് സാധനങ്ങള്‍ക്ക് ബദലായി പ്രകൃതിസൗഹൃദ ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ഹരിത കേരളം മിഷന്‍ പ്രചാരണം നടത്തും. ഹരിത നിയമങ്ങളെപ്പറ്റി ബോധവത്കരണം നടത്തുമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button