KeralaLatest NewsNews

കൊല്ലത്ത് മദ്യ ലഹരിയിലായിരുന്ന യുവാക്കൾ പ്രതിശ്രുത വധുവിന്റെ കൈയിൽ കടന്നു പിടിച്ചു അസഭ്യവർഷം നടത്തി; കാരണം ഇങ്ങനെ

കൊല്ലം: കൊല്ലം കച്ചേരിപ്പടിയിൽ മദ്യ ലഹരിയിലായിരുന്ന യുവാക്കൾ പ്രതിശ്രുത വധുവിന്റെ കൈയിൽ കടന്നു പിടിച്ചു അസഭ്യവർഷം നടത്തി. കൊല്ലം കച്ചേരിപ്പടിയിൽ ഇന്നലെ വൈകിട്ടാണ് പ്രതിശ്രുത വധുവിന് നേരെ യുവാക്കളുടെ പരാക്രമം അരങ്ങേറിയത്. കച്ചേരി ജംഗ്ഷനിലെ ട്രാഫിക് സിഗ്‌നലിലായിരുന്നു നാടകീയ രംഗങ്ങൾ.ഡിസംബർ 12 ന് വിവാഹം ഉറപ്പിച്ചിരിക്കുന്ന കരുനാഗപ്പള്ളി സ്വദേശിനിയായ പെൺകുട്ടിയും സഹോദരനും ഷോപ്പിംഗിനായി സമീപത്തെ മാളിലേക്ക് പോകാൻ സിഗ്നലിൽ കാത്ത് നിൽക്കുമ്പോഴാണ് തൊട്ടു പിന്നാലെ ഇന്നോവ ക്രിസ്റ്റ വാഹനത്തിലെത്തിയ മൂന്ന് പേർ നിറുത്താതെ ഹോൺ മുഴക്കി അലോസരമുണ്ടാക്കിയത്.

ലഹരിയിലായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാർ സിഗ്‌നൽ ലഭിക്കുന്നതിന് മുമ്പ് എടുക്കാനായിരുന്നു ശ്രമം. ഇന്നോവയിൽ നിന്നിറങ്ങിയ മൂവർ സംഘം ഡ്രൈവിങ് സീറ്റിൽ നിന്ന് യുവാവിനെ ഡോർ തുറന്ന് പിടിച്ചു പുറത്തിറക്കി കൈയേറ്റം ചെയ്തു. ഇതിനെ ചോദ്യം ചെയ്തു പുറത്തിറങ്ങിയ പ്രതിശ്രുത വധുവിന്റെ കൈയിൽ കടന്നു പിടിച്ചു അസഭ്യവർഷവും നടത്തി.

ALSO READ: അര മണിക്കൂറിനുള്ളിൽ കാർ വായ്പ ലഭ്യമാക്കുന്ന പദ്ധതിയുമായി പ്രമുഖ കാർ കമ്പനി

ഈ സമയം ട്രാഫിക് മൊബൈൽ സംഘവും കൺട്രോൾ റൂം പൊലീസും സ്ഥലത്ത് എത്തിയെങ്കിലും മദ്യ ലഹരിയിലായിരുന്ന യുവാക്കൾ പിന്മാറിയില്ല. ഒടുവിൽ പൊലീസ് ബലപ്രയോഗത്തിലൂടെ അക്രമികളെ കീഴടക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button