KeralaLatest News

അഭിമന്യു കൊലക്കേസ്; പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനായ മുഖ്യപ്രതി മുഹമ്മദ് ഷഹീം കീഴടങ്ങി

കൊച്ചി: മാഹാരാജാസ് കോളേജ് എസ്‌എഫ് ഐ നേതാവ് അഭിമന്യുവിനെ ക്യാപസില്‍ വെച്ച്‌ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി മുഹമ്മദ് ഷഹീം കീഴടങ്ങി. പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനാണ് ചേര്‍ത്തല തൃച്ചാറ്റുകുളം സ്വദേശിയായ ഷഹീം. എറണാകുളം മജിസ്‌ട്രേറ്റ് കോടതി പ്രതിയെ അഞ്ച് ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. മുഹമ്മദ് ഷഹീമാണ് അഭിമന്യുവിന്റെ സുഹൃത്ത് അര്‍ജുനെ കുത്തിയത്. അഭിമന്യുവിനെ കുത്തിയ എറണാകുളം മരട് നെട്ടൂര്‍ മേക്കാട്ട് സഹല്‍ (21) ഇപ്പോഴും ഒളിവിലാണ്.

ഷെയ്‌നെ കുറ്റം പറയുന്നവര്‍ എന്താണ് അവന്റെ കുടുംബത്തോട് ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാത്തതെന്ന് ഷെയ്‌ന്റെ ‘അമ്മ : പുറത്തു വരുന്ന വാർത്തകൾ സത്യമല്ലെന്നും വെളിപ്പെടുത്തൽ

ഇവര്‍ ഇരുവരെയും ഒഴിവാക്കിയാണ് 16 പ്രതികളുള്ള ആദ്യ കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചിരുന്നത്.അഭിമന്യുവിനെ കൊലപെടുത്തിയ കേസില്‍ 26 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്തുള്ളത്. കോളേജിലെ ചുമരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വയറിന് കുത്തേറ്റ അഭിമന്യുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button