KeralaLatest NewsNews

സമൂഹമാധ്യമത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് : യുവാവിനെതിരെയുള്ള കേസില്‍ ഹൈക്കോടതിയുടെ നിലപാട് ഇങ്ങനെ

കൊച്ചി: സമൂഹമാധ്യമത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയിതുവെന്ന യുവാവിനെതിരെയുള്ള കേസില്‍ ഹൈക്കോടതി നിലപാട് വ്യക്തമാക്കി. മലപ്പുറം സ്വദേശിക്ക് എതിരായി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. ഡി സാജിദിന് എതിരെ കാടാമ്പുഴ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസാണ് റദ്ദാക്കിയത്. എന്നാല്‍ ആദ്യം ഫെയ്സ് ബുക് പോസ്റ്റിട്ട വ്യക്തിക്ക് എതിരായ കേസ് നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

Read Also : ദൈവനിന്ദയും അശ്ലീലവും കലര്‍ന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഹൈക്കോടതി

മധ്യപ്രദേശില്‍ പൊതുസ്ഥലം മലിനമാക്കി എന്നാരോപിച്ചു രണ്ട് ദലിത് കുട്ടികളെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തെത്തുടര്‍ന്ന് ഫെയ്സ് ബുക്കില്‍ ഒരാള്‍ എഴുതിയ കവിത സാജിദ് ഷെയര്‍ ചെയ്തിരുന്നു. ഇതു മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് ആരോപിക്കുന്ന പരാതിയെത്തുടര്‍ന്നാണ് കാടാമ്പുഴ പൊലീസ് കേസെടുത്തത്.

shortlink

Post Your Comments


Back to top button