Latest NewsKeralaNews

തൃപ്തി ദേശായി അടക്കമുള്ള യുവതികളുടെ ശബരിമല ദര്‍ശനം : രോഷത്തോടെ പ്രതികരിച്ച് മന്ത്രി എ.കെ.ബാലന്‍

 

തിരുവനന്തപുരം: തൃപ്തി ദേശായി അടക്കമുള്ള യുവതികളുടെ ശബരിമല ദര്‍ശനം, രോഷത്തോടെ പ്രതികരിച്ച് മന്ത്രി എ.കെ.ബാലന്‍. തൃപ്തി ദേശായിയെ എന്നല്ല ഒരൊരറ്റ യുവതിയെയും ശബരിമലയില്‍ കയറ്റില്ലെന്ന് മന്ത്രി വ്യക്തമാക്കി.കേരളത്തിലുള്ള ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ പോകില്ലെന്നും ഭക്തര്‍ക്ക് ശബരിമലയില്‍ സമാധാനം ഉറപ്പുവരുത്തുമെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.

read also ; തൃപ്തി ദേശായിയും സംഘവും ശബരിമല ദര്‍ശനത്തിനെത്തിയതിന് പിന്നില്‍ ഗൂഢാലോചന : തൃപ്തി എത്തിയത് ബിജെപിക്കാരുടെ അറിവോടെ.. ഒരു ചാനലിന് മാത്രം ബൈറ്റ് നല്‍കിയതിലും ദുരൂഹത : ചോദ്യങ്ങളും ആരോപണങ്ങളും ഉന്നയിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തൃപ്തി ദേശായിയും സംഘവും ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഗൂഢാലോചന അന്വേഷിക്കുമെന്നും ബാലന്‍ പറഞ്ഞു. സുപ്രീം കോടതി വിധിയില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കില്ല. കൊച്ചിയില്‍ ബിന്ദു അമ്മിണിക്ക് നേരെ നടന്ന ആക്രമം മനുഷ്യാവാകാശലംഘനം. ബിന്ദു തന്നെ വന്ന് കണ്ടിട്ടില്ലെന്നും എകെ ബാലന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button