KeralaLatest NewsIndia

ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വര്‍ദ്ധനവ്

നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍ അയവുവരുത്തിയതോടെ പ്രതിഷേധക്കാരും പിന്‍വാങ്ങിയിട്ടുണ്ട്.

പമ്പ: തീര്‍ഥാടനകാലം ആരംഭിച്ച്‌ പത്തുദിവസം പിന്നിടുമ്പോള്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. നാലരലക്ഷത്തില്‍പ്പരം തീര്‍ഥാടകര്‍ ആണ് പത്ത് ദിവസത്തിനുള്ളില്‍ എത്തിയത്. ഇത് കൊണ്ട് തന്നെ വരുമാനത്തിലും വളരെ വർധനവാണ് ഉള്ളത്. സംഘര്‍ഷരഹിതമായ മണ്ഡലക്കാലമായതിനാല്‍ ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണവും വരുമാനവും ഇനിയും കാര്യമായി കൂടുമെന്നാണ് വിലയിരുത്തല്‍.

സാഹചര്യംമാറി നിയന്ത്രണങ്ങള്‍ ഇല്ലാതായതോടെ സന്നിധാനത്ത് തിരക്കും ഏറി. തീര്‍ഥാടനകാലം ആരംഭിച്ച്‌ പത്തുദിവസം പിന്നിടുമ്പോള്‍ നാലരലക്ഷത്തിലധികംപേരാണ് ദര്‍ശനത്തിനെത്തിയത്. 2017ലെതിന് സമാനമായ തീര്‍ഥാടക തിരക്ക് ആദ്യആഴ്ചയില്‍ ഉണ്ടായിട്ടില്ല. നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍ അയവുവരുത്തിയതോടെ പ്രതിഷേധക്കാരും പിന്‍വാങ്ങിയിട്ടുണ്ട്.

മല കയറാന്‍ സംരക്ഷണം നല്‍കാനാകില്ലെന്ന് പൊലീസ് അറിയിച്ചതോടെ രേഖാ മൂലം എഴുതി തരണമെന്ന് തൃപ്തി ദേശായി : നിയമോപദേശം തേടി പൊലീസ് : തൃപ്തി ദേശായി സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന് സൂചന

ശബരിമല ദര്‍ശനത്തിന് ചിലയുവതികള്‍ സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുമതി നല്‍കേണ്ടെന്ന നിലപാടിലാണ് പൊലീസ് ഉള്ളത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്‌ ആദ്യ ആഴ്ചയില്‍ വരുമാനത്തിലും വര്‍ധനയുണ്ട്.നിലവില്‍ ഇതരസംസ്ഥാന തീര്‍ഥാടകരാണ് വന്നവരില്‍ കൂടുതലും. വൃശ്ചികം 12കഴിയുന്നതോടെ മലയാളി തീര്‍ഥാടകര്‍ കൂടുതലായി എത്തിത്തുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button