KeralaLatest NewsNews

തിരിച്ചുപോകാൻ വിമാന ടിക്കറ്റെടുക്കാന്‍ തയ്യാറാവാതെ തൃപ്തി ദേശായി

കൊച്ചി: ശബരിമല ദർശനത്തിനായി എത്തിയ തൃപ്തി ദേശായിയും സംഘവും മുംബൈയിലേക്ക് തിരികെ പോകാനുള്ള വിമാന ടിക്കറ്റ് എടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് സൂചന. രാത്രി 12.30-നുള്ള വിമാനത്തില്‍ കയറ്റി വിടാനാണ് പോലീസ് ശ്രമിക്കുന്നത്. ഇതിന് തയ്യാറല്ലെങ്കില്‍ അറസ്റ്റ് ചെയ്ത് നീക്കാനും ആലോചനയുണ്ട്. അതേസമയം ഇതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. ഇതിനിടെ തൃപ്തിയും സംഘവും ഉള്ള കൊച്ചി കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ നാമജപവുമായി വീണ്ടും രംഗത്തെത്തുകയുണ്ടായി.

Read also:  ബിന്ദു അമ്മിണി സംസ്ഥാനത്തെ ഒരു മന്ത്രിയുമായി ചര്‍ച്ച നടത്തിയത് എന്തിനെന്ന ചോദ്യം ഉന്നയിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ : ശബരിമല സന്ദര്‍ശനത്തിനായി യുവതികള്‍ എത്തിയതിനു പിന്നില്‍ സിപിഎമ്മും ആര്‍എസ്എസും

ചൊവ്വാഴ്ച രാവിലെയാണ് തൃപ്തി ദേശായിയും സംഘവും ശബരിമല ദർശനത്തിനായി എത്തിയത്. എന്നാല്‍ ദര്‍ശനത്തിന് സംരക്ഷണം നല്‍കില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. ആദ്യം ശബരിമല ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടാടായിരുന്നു ഇവരുടേത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button