Latest NewsKeralaNews

ഭാര്യയുമായി അവിഹത ബന്ധമുണ്ടെന്ന തർക്കം അവസാനിച്ചത് കൊലപാതകത്തിൽ : സംഭവം തൃശൂരിൽ

തൃശൂർ : ഭാര്യയുമായി അവിഹത ബന്ധമുണ്ടെന്ന തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി. തൃശൂര്‍ ചേര്‍പ്പിന് സമീപം വെങ്ങിണിശ്ശേരിയിൽ മദ്യപിച്ചുണ്ടായ സംഘട്ടനത്തിൽ ബീഹാര്‍ സ്വദേശി ശിവനാഥ് ആണ് മരിച്ചത്. സുഹൃത്ത് രാഗേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Also read : ഇന്ത്യക്കാരിയായ വിദ്യാര്‍ഥിനിയെ അമേരിക്കയില്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവമുണ്ടായത്. ബീഹാര്‍ സ്വദേശി ശിവനാഥും സുഹൃത്ത് രാഗേഷ് കുമാറും ഒരേ ഗ്രാമത്തില്‍ നിന്നും എത്തിയവരാണ്.തൃശ്ശരിൽ താമസിക്കുന്ന ശിവ്നാഥ് സുഹൃത്തുക്കളുമൊത്ത് വെങ്ങിണിശേരിയിൽ രാഗേഷ് കുമാറിന്റെ താമസസ്ഥലത്തെത്തി. ഒരുമിച്ച് മദ്യപിക്കുന്നതിനിടെ രാഗേഷ് കുമാറിന്റെ ഭാര്യയുമായി ശിവനാഥിന് ബന്ധമുണ്ടെന്നന്നു ആരോപിച്ച് ഇരുവരും തമ്മില്‍ തര്‍ക്കിച്ചു. ഇതിനിടെ മുറിയിലുണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് രാഗേഷ്കുമാർ ശിവനാഥിന്റെ തലയ്ക്കുവെട്ടുകയും വെട്ടുകത്തി സമീപത്തെ കിണറ്റിലെറിഞ്ഞ് ഓടിപ്പോവുകയുമായിരുന്നു.

ഒപ്പമുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കൾ ചേർന്ന് ശിവനാഥിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും 12 മണിയോടെ മരണപ്പെട്ടു.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കെഎസ്ആർടിസി സ്റ്റാന്റിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button