Latest NewsKeralaNews

കാട്ടാന ആക്രമണം : ഒരാൾക്ക് പരിക്കേറ്റു

നിലമ്പൂർ : കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. നിലമ്പൂരിൽ മൂത്തേടം ഉച്ചക്കുളം കോളനിയിൽ കുട്ടനാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം ആറോടെയായിരുന്നു സംഭവം. പടുക്ക വനത്തിൽ . വനവിഭവങ്ങൾ ശേഖരിച്ച് തിരിച്ചു വീട്ടിലേക്ക് വരുന്നതിനിടെ വീടിനോട് അൽപ്പം അകലെവച്ചായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്.

Also read : ബൈക്ക് അപകടത്തില്‍ വിദ്യാര്‍ത്ഥിയ്ക്ക് ദാരുണ മരണം

കൂടെയുള്ളവർ ബഹളം വച്ച് ആനയെ പിന്തിരിപ്പിക്കുകയായിരുന്നു. തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് കുട്ടന്റെ വലതു തോളെല്ല് പൊട്ടിയിട്ടുണ്ട്. വാരിയെല്ലിനും ക്ഷതമേറ്റു. വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ വനപാലകർ കുട്ടനെ ജീപ്പിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button