Latest NewsUAENewsGulf

സമൂഹ മാധ്യമങ്ങള്‍ വഴി കുറ്റകൃത്യങ്ങള്‍ക്ക് വന്‍ വര്‍ധന : പിടിച്ചാല്‍ കടുത്ത ശിക്ഷയും വന്‍ തുക പിഴയും

ദുബായ് : സമൂഹ മാധ്യമങ്ങള്‍ വഴി കുറ്റകൃത്യങ്ങള്‍ക്ക് വന്‍ വര്‍ധന. പിടിച്ചാല്‍ കടുത്ത ശിക്ഷയും വന്‍ തുക പിഴയും. . യു.എ.ഇ മന്ത്രാലയമാണ് സൈബര്‍ കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ പുറത്തുവിട്ടത്.
ഈ വര്‍ഷം ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച് ഇത്തരം കേസുകള്‍ 43% വര്‍ധിച്ചതായി അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു. 512 ക്രിമിനല്‍ കേസുകളാണ് ഇത്തവണ റിപ്പോര്‍ട്ട് ചെയ്തത്. 2018ല്‍ ഇത് 357 എണ്ണമായിരുന്നു.

Read More : വെബ്‌സൈറ്റ് വഴി പണം തട്ടിപ്പ്; 37 കോടി രൂപ തട്ടിയെടുത്ത സംഘം പിടിയില്‍

സൈബര്‍ പീഡനം, ചൂഷണങ്ങള്‍, ബ്ലാക്ക്മെയിലിങ്, ഭീഷണികള്‍, അസഭ്യങ്ങള്‍പറയല്‍, മറ്റുള്ളവരുടെ സ്വകാര്യതയില്‍ കടന്നുകയറ്റം എന്നിവയെല്ലാം ഇതിലുള്‍പ്പെടും. ഇതിനുപുറമെ വ്യാജ പരസ്യങ്ങളും കിംവദന്തികള്‍ പ്രചരിപ്പിക്കല്‍, രാജ്യതാല്‍പര്യത്തിനെതിരെ പ്രവര്‍ത്തിക്കല്‍ എന്നിവയും സമൂഹ മാധ്യമങ്ങള്‍ വഴി നടക്കുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയില്‍പ്പെടും.

ചില നിയമലംഘനങ്ങള്‍ക്ക് ഒരു വര്‍ഷം മുതല്‍ ആജീവനാന്ത തടവ് വരെയാണു ശിക്ഷ. ഒരു ലക്ഷം മുതല്‍ 30 ലക്ഷം ദിര്‍ഹം വരെയാണ് കുറ്റകൃത്യങ്ങളുടെ ഗൗരവം അനുസരിച്ച് ലഭിക്കുന്ന പിഴ.

shortlink

Related Articles

Post Your Comments

Related Articles


Back to top button