Latest NewsKeralaNews

സംസ്ഥാനത്ത് പ്രൊഫഷണല്‍ കവര്‍ച്ച വ്യാപകം : ജനങ്ങള്‍ക്ക് സുപ്രധാന നിര്‍ദേശങ്ങളുമായി പൊലീസ്

ല്ലം : സംസ്ഥാനത്ത് പ്രൊഫഷണല്‍ കവര്‍ച്ചകള്‍ വ്യാപകമാകുന്നു. ഇതോടെ സ്വയം ജാഗ്രത ഉണ്ടാകണമെന്നു പൊലീസ് ജനങ്ങളോട് നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം കൊല്ലം പത്തനാപുരം ടൗണില്‍ ശാലേംപുരത്ത് തമിഴ്‌നാട് റജിസ്‌ട്രേഷന്‍ വണ്ടി വീടിനു മുന്നില്‍ നിര്‍ത്തി പകല്‍ സമയം വീട് കൊള്ളയടിക്കാന്‍ ശ്രമം നടന്നതാണ് പൊലീസിനെ ഞെട്ടിച്ചത്. മണിക്കൂറോളം വാഹനം വീടിനു മുന്നില്‍ കിടന്നിട്ടും പ്രദേശവാസികള്‍ക്കു പോലും സംശയം തോന്നിയില്ല. ഉടമസ്ഥര്‍ നാട്ടിലില്ലാത്ത വീട്ടില്‍ വൈകിട്ട് കാവല്‍ക്കാരന്‍ എത്തിയപ്പോഴാണ് മോഷണം അറിഞ്ഞത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന മോതിരം, മറ്റ് ആഭരണങ്ങള്‍ ഉള്‍പ്പെടെ 25000 രൂപയുടെ സ്വര്‍ണം മോഷണം പോയി.

Read Also : കൊച്ചിയെ നടുക്കിയിരുന്ന വന്‍ കവര്‍ച്ച കേസുകളിലെ പ്രതികള്‍ അറസ്റ്റില്‍ : ബംഗ്ലാദേശുകാരായ പ്രതികള്‍ കവര്‍ച്ച നടത്തിയിരുന്നത് ആയുധങ്ങളും തോക്കും ഉപയോഗിച്ച് ആക്രമണത്തിനിരയാക്കി

സമീപവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ചെങ്കിലും വ്യാജ നമ്പറാണെന്നു പൊലീസ് പറഞ്ഞു. ഒരാഴ്ച മുന്‍പാണ് തമിഴ്‌നാട് തിരുട്ടു ഗ്രാമം സ്വദേശിയായ മോഷ്ടാവ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. താലൂക്കില്‍ വിവിധ ക്ഷേത്രങ്ങളിലും പള്ളിയിലും അടുത്ത കാലത്ത് ഒട്ടേറെ മോഷണം നടത്തിയതിലും പ്രഫഷനല്‍ സംഘത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ 22ന് ടൗണില്‍ വണ്‍വേ റോഡിലെ വീട്ടില്‍ നിന്നും പകല്‍ സമയം 90 പവന്‍ സ്വര്‍ണം അപഹരിച്ചിരുന്നു. ഇതില്‍ മോഷ്ടാക്കളെ ഇതുവരെ കിട്ടിയിട്ടില്ല. ഇത് നടന്നു കൃത്യം ഒരു വര്‍ഷത്തിനു ശേഷമാണ് ശാലേംപുരത്തെ സംഭവം.

പൊലീസിന്റെ നിര്‍ദേശങ്ങള്‍

1, സംശയകരമായ സാഹചര്യത്തില്‍ വ്യക്തികളെയോ, വാഹനമോ കണ്ടാല്‍ രഹസ്യമായി പൊലീസില്‍ അറിയിക്കുക.

2, ദിവസങ്ങളോളം വീട് അടച്ചിട്ട് ദൂരേക്ക് യാത്ര ചെയ്യുന്നവര്‍ പൊലീസില്‍ വിവരം അറിയിക്കണം
.
3, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ അതത് മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button