Latest NewsCricketNewsSports

ഇന്ത്യയുടെ ട്വന്‍റി20 ടീമിൽ സഞ്ജു സാംസൺ തിരിച്ചെത്തി

ന്യൂ ഡൽഹി : സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. കാല്‍മുട്ടിന് പരിക്കേറ്റ ശിഖർ ധവാന് പകരമായാണ് സഞ്ജുവിനെ ട്വന്‍റി20 ടീമിൽ ഉൾപ്പെടുത്തിയത്. ധവാന്റെ പരിക്കിനെ കുറിച്ച് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് നാഷണല്‍ ക്രിക്കറ്റ് അക്കാദമി ഫിസിയോ ആഷിശ് കൗഷിക്കുമായി ചര്‍ച്ച ചെയ്തിരുന്നു. ഇത് പ്രകാരം താരത്തിന് പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ കഴിയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സഞ്ജു സാംസണെ തിരിച്ചെത്തിച്ചത്.

Also read : ശിഖർ ധവാന് പരിക്ക്; സഞ്ജുവിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തുമെന്ന് സൂചന

ബംഗ്ലാദേശിനെതിരായ ടി20 ടീമില്‍ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഒരു മത്സരവും കളിച്ചിരുന്നില്ല. ശേഷം വിന്‍ഡീസിനെതിരായ ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ സഞ്ജുവിനെ ഒഴിവാക്കിയിരുന്നു. ഡിസംബര്‍ ആറിനാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര തുടങ്ങുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close