KeralaLatest NewsNews

സ്‌കൂളിനുള്ളില്‍ പാമ്പുകളില്‍ വെച്ച് ഏറ്റവും അപകടകാരിയായ അണലിയെ കണ്ടെത്തി

തൃശൂര്‍ : സ്‌കൂളിനുള്ളില്‍ പാമ്പുകളില്‍ വെച്ച് ഏറ്റവും അപകടകാരിയായ അണലിയെ കണ്ടെത്തി . എഇഒ ഓഫിസ് പ്രവര്‍ത്തിക്കുന്ന ഒളരി ഗവ.യുപി സ്‌കൂള്‍ പരിസരം വൃത്തിയാക്കിക്കൊണ്ടിരിക്കെയാണ് സ്‌കൂളിലേക്കു അണലി പാഞ്ഞുകയറിയത്. വിദ്യാര്‍ഥികളും അധ്യാപകരും കണ്ടതിനാല്‍ ഇതിനെ പിടികൂടി. കുട്ടികള്‍ ഉച്ചയ്ക്കു മുറ്റത്തു കളിച്ചുകൊണ്ടിരിക്കെയാണു പാമ്പു കയറിയത്. 4 അടി നീളമുള്ള വമ്പന്‍ അണലിയെ വനം വകുപ്പ് ജീവനക്കാരനാണു പിടികൂടിയത്. അധ്യാപകരുടെ ബാഗും പാഠപുസ്തകങ്ങളും സൂക്ഷിക്കുന്ന മുറിയിലേക്കാണ് പാമ്പു കയറിയത്.

Read Also : അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റുമരിച്ച ക്ലാസ് മുറിയില്‍ ഇഴജന്തുക്കള്‍ക്ക് കയറാവുന്ന തരത്തില്‍ നിരവധി മാളങ്ങള്‍

ഷെല്‍ഫില്‍നിന്നു പാമ്പിനെ പിടികൂടി. ക്ലാസുകളോടു ചേര്‍ന്ന മുറിയാണിത്. വിദ്യാര്‍ഥികളെ മറ്റൊരു കെട്ടിടത്തിലേക്കു മാറ്റി.തൊഴിലുറപ്പു പദ്ധതിപ്രകാരം സ്‌കൂളില്‍ ശുചീകരണം നടക്കുന്നുണ്ട്. തൊഴിലാളികള്‍ ഉച്ചയ്ക്കു പണിനിര്‍ത്തി പിരിഞ്ഞ ശേഷമാണു പാമ്പിനെ കണ്ടത്. 5, 6, 7 ക്ലാസുകളിലെ ഓരോ ഡിവിഷനുകളാണു പാമ്പുകയറിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button