KeralaLatest NewsNews

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്ക്

പാലക്കാട് : നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. രണ്ടാംമൈല്‍ സ്വദേശി സീനത്താണ് മരിച്ചത്. പാലക്കാട് മേപറമ്പ് രണ്ടാംമൈലില്‍ പുലര്‍ച്ചെ ആറരയോടെയാണ് അപകടമുണ്ടായത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ടെത്തിയ കാര്‍. റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇവരെ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു.

Also read : ദുബായിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു തീപിടിച്ചു : ഡ്രൈവർക്ക് ദാരുണാന്ത്യം

വൈദ്യുതി പോസ്റ്റിലിടിച്ച് മുന്നോട്ട് പോയ കാര്‍ മീന്‍വാങ്ങാനായി നിന്നവരെ ഇടിച്ച് തെറിപ്പിക്കുകയും, വിദ്യാര്‍ഥികളുമായി മദ്രസയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷക്ക് പിറകിലും ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button