USALatest NewsNewsIndia

മുംബൈ ഭീകരാക്രമണം നടത്തിയ കുറ്റവാളികള്‍ക്ക് ഇതുവരെ ശിക്ഷ ലഭിച്ചിട്ടില്ലെന്നത് അപമാനകരം;- മൈക്ക് പോംപിയോ

മുംബൈ: മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്‌ത കുറ്റവാളികള്‍ക്ക് ഇതുവരെ ശിക്ഷ ലഭിച്ചിട്ടില്ലെന്നത് അപമാനകരമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. മൂംബൈ ആക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ആറ് അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെട്ടതായി പോംപിയോ വെളിപ്പെടുത്തി. കുറ്റവാളികളെ ശിക്ഷിക്കാത്തത് ഇരകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അപമാനമാണെന്നും പോംപിയോ പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിന്റെ പതിനൊന്നാം വാര്‍ഷികത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പോംപിയോ ഇക്കാര്യം പറഞ്ഞത്.

പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌ക്കര്‍-ഇ-തൊയ്ബയില്‍ നിന്നുള്ള പത്ത് ഭീകരരാണ് ആക്രമണം നടത്തിയത്. ഇവര്‍ക്ക് ഫോണിലൂടെ നിര്‍ദ്ദേശം നല്‍കിയവരും ആസൂത്രകരും പാകിസ്ഥാനില്‍ നിന്നുള്ളവരാണ്. ഏറ്റുമുട്ടലില്‍ ഒന്‍പതു ഭീകരരെ ഇന്ത്യ വധിച്ചിരുന്നു. ഭീകരന്മാരിലൊരാളായ അജ്മല്‍ കസബിനെ ജീവനോടെ പിടികൂടാന്‍ മുംബൈ പോലീസിന് കഴിഞ്ഞിരുന്നു. വിചാരണയ്ക്കൊടുവില്‍ 2012 നവംബര്‍ 21-ന് കസബിനെ തൂക്കിലേറ്റുകയും ചെയ്തു.

കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര രാജ്യങ്ങള്‍ പാകിസ്ഥാനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും പാകിസ്ഥാന്‍ നടപടി സ്വീകരിച്ചിട്ടില്ല. അതേസമയം, ഭീകരാക്രമണത്തിന് പദ്ധതി ആസൂത്രണം ചെയ്തവരും നിര്‍ദ്ദേശം നല്‍കിയവരും പാകിസ്ഥാനില്‍ സ്വതന്ത്രരായി തുടരുകയാണ്. ഇവരെ ശിക്ഷിക്കാന്‍ പാകിസ്ഥാന്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പോംപിയോ കുറ്റപ്പെടുത്തി.

ALSO READ: കനകമല ഐഎസ് ക്യാംപ്; രണ്ട് ഹൈക്കോടതി ജഡ്ജിമാരെയും ബിജെപി നേതാവിനെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ

അമേരിക്കൻ പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് തൊട്ടു മുമ്പാണ് ആക്രമണത്തിന്റെ ആസൂത്രകനെ ഇമ്രാന്‍ഖാന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. കൂടാതെ സാക്കി-ഉര്‍ റങ്മാന്‍ ലഖ്വി ഉള്‍പ്പെടെയുള്ള ആറു പേരെ വിഐപി സൗകര്യത്തെടെയാണ് റാവല്‍പിണ്ടിയിലെ ജയിലില്‍ താമസിപ്പിക്കുന്നതെന്നും പോംപിയോ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button