Latest NewsNewsIndia

യുവതി ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായി : അഞ്ചംഗ സംഘത്തില്‍ യുവതിയെ ആര് ആദ്യം പീഡിപ്പിക്കുമെന്ന തര്‍ക്കത്തിനൊടുവില്‍ യുവാവ് കൊല്ലപ്പെട്ടു

 

ഗൂഢല്ലൂര്‍ : യുവതി ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായി , അഞ്ചംഗ സംഘത്തില്‍ യുവതിയെ ആര് ആദ്യം പീഡിപ്പിക്കുമെന്ന തര്‍ക്കത്തിനൊടുവില്‍ യുവാവ് കൊല്ലപ്പെട്ടു. സംഭവത്തില്‍ പ്രതികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വിധവയും മൂന്ന് കുട്ടികളുടെ അമ്മയുമായ യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്.

Read Also : ദീപയെ കൊലപ്പെടുത്തിയത് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം : മൃതദേഹം കണ്ടെത്തിയത് നഗ്നമായി

കടയില്‍ നിന്ന് ഇരുചക്ര വാഹനത്തില്‍ ബന്ധുവിനൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ യുവതി കുറച്ച് നേരം വിശ്രമിക്കുന്നതിനായി വാഹനം നിര്‍ത്തി. മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം യുവതിയെ ശല്യം ചെയ്യുകയും അപമാനിക്കുകയും ചെയ്തു. ബന്ധു ഇവരെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാളെ മര്‍ദ്ദിച്ച് അവശനാക്കി യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

കുറ്റകൃത്യം ചെയ്യുന്നതിനിടെ അഞ്ചംഗ സംഘം തര്‍ക്കത്തിലേര്‍പ്പെടുകയും പ്രതികളിലൊരാളായ എം പ്രകാശ് എന്നയാള്‍ കൊല്ലപ്പെടുകയും ചെയ്തു. ബലാത്സംഗത്തിനിരയായ യുവതി ബോധരഹിതതായി. ബോധം തെളിഞ്ഞപ്പോള്‍ യുവതി ഒറ്റക്കെത്തിയാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതികളെ എല്ലാവരെയും പിടികൂടിയെന്ന് നെയ്‌വേലി തെര്‍മല്‍ സ്റ്റേഷന്‍ എസ് ഐ എസ് ലത പറഞ്ഞു. കാര്‍ത്തിക്(23), എം സതീഷ് കുമാര്‍(23), സി രാജദുരൈ(25), ശിവബാലന്‍(22) എന്നിവരാണ് അറസ്റ്റിലായത്. എം പ്രകാശനാണ്(26) കൊല്ലപ്പെട്ടത്. ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button