KeralaLatest NewsNews

യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കൊച്ചി : യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ നഗരത്തിൽ കടമുറിക്ക് മുന്നില്‍ പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശി ദീപ (42) യാണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂർ ഗവൺമെന്‍റ് ഹയർ സെക്കന്‍ററി സ്കൂളിന് സമീപത്തു ഇന്നലെ രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. പ്രതിയെന്ന് സംശയിക്കുന്ന അസം സ്വദേശി ഉമർ അലിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Also read : ജെല്ലിക്കെട്ട് കാളയോടൊപ്പം കുളത്തിൽ ടിക് ടോക്; യുവാവിന് ദാരുണാന്ത്യം

പെരുമ്പാവൂര്‍ ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളിന്‍റെ സമീപത്തുള്ള ഹോട്ടലിലേക്ക് ദീപയും ഉമര്‍ അലിയും കൂടെ വരുന്നതിന്‍റെ സിസിടവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. തൂമ്പ ഉപയോഗിച്ച് ദീപയെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സിസിടവി ശ്രദ്ധയില്‍പ്പെട്ട പ്രതി ഇത് തല്ലിതകര്‍ക്കുകയും ചെയ്തു. എന്നാല്‍ സമീപത്തുള്ള ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കുകയും പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button