Latest NewsKeralaNews

പെൺകുട്ടിയെ മദ്യം നൽകി അച്ഛനടക്കം നിരവധി പേർ പീഡിപ്പിച്ചു : സംഭവം നടന്നത് വയനാട്ടിൽ , ബാലക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നു റിപ്പോർട്ട്

വയനാട് : പതിനൊന്നു വയസുകാരിയായ ആദിവാസി പെൺകുട്ടിയെ മദ്യം നൽകി അച്ഛനടക്കം നിരവധി പേർ പീഡിപ്പിച്ചതായി റിപ്പോർട്ട്. ഒരു അജ്ഞാത ഫോണ്‍ സന്ദേശം വഴിയാണ് ചൈൽഡ് ലൈന് വിവരം ലഭിച്ചത്. സംഭവത്തിൽ മേപ്പാടി പൊലീസ് ഉടൻ തന്നെ കേസ് എടുക്കും. കുട്ടിയുടെ മൊഴിയെടുക്കുകയാണെന്നും കേസില്‍ കുട്ടിയുടെ അച്ഛനെയും അമ്മയെയും പ്രതികളാകുമെന്നും പോലീസ് വ്യക്തമാക്കി. കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു.

Also read : കോളജ് അധ്യാപികയെ പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ വഴിത്തിരിവ് ; തന്നെ ഇസ്ലാം മതത്തിലേയ്ക്ക് മാറ്റാന്‍ ശ്രമിച്ചു : യുവാവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി യുവതി രംഗത്ത്

അതേസമയം ബാലക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന  റിപ്പോർട്ടുകളും പുറത്തു വരുന്നു. വീട്ടിലെ സാഹചര്യം കണക്കിലെടുത്ത് പെൺകുട്ടിയെ മാറ്റി താമസിപ്പിക്കണം എന്ന് രണ്ട് വർഷം മുൻപ് ചൈൽഡ് ലൈൻ ആവശ്യപ്പെട്ടെങ്കിലും ബാലക്ഷേമ സമിതി അത് ഗൗരവത്തിൽ എടുത്തില്ലെന്നാണ് ആരോപണ.

2017ൽ സ്‌കൂളിൽ വരാതായപ്പോൾ ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുമായി സംസാരിച്ച് വീട്ടിലെ അവസ്ഥ മനസിലാക്കി. കുട്ടിയെ അന്ന് കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോൾ അച്ഛനും അമ്മയും വീട്ടിൽ മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ട് എന്നാണ് ചൈൽഡ് ലൈൻ പ്രവർത്തകരോട് പറഞ്ഞത്. തുടർന്ന് കുട്ടിയെ മാറ്റി താമസിപ്പിക്കണമെന്ന് ബാലക്ഷേമ സമിതിയോട് ചൈൽഡ് ലൈൻ പ്രവർത്തകർ ആവശ്യപ്പെട്ടു. എന്നാൽ കൃത്യമായ അന്വേഷണം നടത്താതെ ബാലക്ഷേമ സമിതി 2019 ഏപ്രിലിൽ
കുട്ടിയെ വീട്ടിലേക്ക് തിരിച്ചയച്ചു എന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. വീട്ടിലെത്തിയ കുട്ടിയെ വീണ്ടും മദ്യം നൽകി അച്ഛനും കൂട്ടുകാരും പീഡിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button