Latest NewsKeralaNews

വിനോദയാത്രയ്ക്കായി വാടകയ്‌ക്കെടുത്ത ബസുമായി വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂള്‍ വളപ്പില്‍ അഭ്യാസം പ്രകടനം നടത്തിയ ബസ് മോട്ടര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു

കൊല്ലം : വിനോദയാത്രയ്ക്കായി വാടകയ്‌ക്കെടുത്ത
ബസുമായി വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂള്‍ വളപ്പില്‍ അഭ്യാസം പ്രകടനം നടത്തിയ ബസ് മോട്ടര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു .  ഓടുന്ന ബസിന് പുറത്തിറങ്ങി ഒപ്പം നടക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ ഏനാത്ത് സ്വദേശി രഞ്ജുവിന്റെ ലൈസന്‍സ് പിടിച്ചെടുത്തു.

Read Also : വിനോദയാത്രയ്ക്ക് പോകുന്നതിന് തൊട്ടുമുന്‍പ് സ്‌കൂള്‍ കോമ്പൗണ്ടില്‍ ടൂറിസ്റ്റ് ബസിന്റെ സാഹസിക ഡ്രൈവിംഗ് : കാറിലും ബൈക്കിലും കുട്ടികളുടെ സാഹസിക പ്രകടനം

പുത്തൂര്‍ വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളിലും അഞ്ചല്‍ ഈസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായി ഈയടുത്ത ദിവസങ്ങളില്‍ നടന്ന അഭ്യാസ പ്രകടനത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ ബസുകളുടെയും ഉടമകളോട് ആര്‍ടിഒയ്ക്കു മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളില്‍ നിന്നു പോയ ബസ് മാത്രമാണു തിരികെയെത്തിയിട്ടുള്ളത്. അഞ്ചല്‍ സ്‌കൂളില്‍ നിന്നു യാത്ര പോയവര്‍ 30നു തിരിച്ചെത്തും. ഇതിനു ശേഷമാകും ഈ ബസിനെതിരെ നടപടിയെടുക്കുക. വിദ്യാധിരാജ സ്‌കൂള്‍ വളപ്പില്‍ നടന്ന സംഭവം സംബന്ധിച്ചു തുടര്‍ നടപടികള്‍ ആലോചിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ഇന്നു പിടിഎ യോഗം വിളിച്ചിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളിലെ സംഭവമുണ്ടായത്. വിഎച്ച്എസ്ഇ ബാച്ചിന്റെ വിനോദയാത്രയ്ക്കാണ് ബസ് എത്തിയത്. സ്‌കൂളിന് എതിര്‍വശത്തുള്ള മൈതാനത്ത് രക്ഷിതാക്കളും അധ്യാപകരും കുട്ടികളും കാത്തുനില്‍ക്കുമ്പോള്‍ ബസും കാറും ബൈക്കുകളും ചേര്‍ന്നു റേസ് ട്രാക്കിലെ പോലെ ചുറ്റിക്കറങ്ങി പൊടിപാറിച്ചു പ്രകടനം നടത്തി. സംഘത്തിലെ ഒരു പെണ്‍കുട്ടി കാറിന്റെ സണ്‍റൂഫിനുള്ളിലൂടെ പുറത്തേക്കു തലയിട്ട് കൊടി പാറിക്കുന്നതും പിന്നീട് ഇതേ പെണ്‍കുട്ടി തന്നെ സൂപ്പര്‍ ബൈക്ക് ഓടിക്കുന്നതും മോട്ടര്‍വാഹന വകുപ്പിനു ലഭിച്ച വിഡിയോയിലുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അഞ്ചല്‍ ഈസ്റ്റ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഭ്യാസപ്രകടനം. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുമായി കൊടൈക്കനാലിലേക്കു യാത്ര തിരിക്കും മുന്‍പ് ചൊവ്വ മൂന്നു മണിയോടെയാണ് അപകടകരമായ പ്രകടങ്ങള്‍ അരങ്ങേറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button