Latest NewsNewsTechnology

ഫോണിൽ ട്രൂ കോളർ ഉണ്ടോ ? എങ്കിൽ ശ്രദ്ധിക്കുക : കാരണമിതാണ്

ട്രൂ കോളർ ആപ്പ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി പുതിയ റിപ്പോർട്ടുകൾ പുറത്തു വരുന്നു. ഇന്ത്യയിലെ തന്നെ സൈബര്‍ സുരക്ഷാ ഗവേഷകനായ എഹ്രാസ് അഹമ്മദ് ആണ് ട്രൂ കോളറിലെ സുരക്ഷാ പിഴവ് കണ്ടെത്തിയിരിക്കുന്നത്. ആപ്പിലെ സുരക്ഷാ പിഴവ് ഹാക്കര്‍മാർക്ക് പിക്ച്ചറുകളില്‍ മാലിഷ്യസ് ലിങ്കുകള്‍ ഉള്‍പ്പെടുത്താന്‍ സഹായിക്കുന്നു, സെർച് ചെയ്തു ഇത്തരം പ്രൊഫൈലുകളിലേക്ക് എത്തുന്നവർ പിക്ച്ചര്‍ കാണുന്നതിനായി

Also read : ടിക് ടോക്കിന് സമാനമായ വീഡിയോകളടങ്ങുന്ന പുതിയ ആപ്ലിക്കേഷനുമായി ഇന്‍സ്റ്റഗ്രം

ക്ലിക്ക് ചെയ്യുന്നതോടെ അവരുടെ സ്മാര്‍ട്ട്‌ഫോണ്‍ ഹാക്ക് ചെയ്യപ്പെടുന്നുവെന്നും ഈ സുരക്ഷാ വിഴ്ച്ച ഉപയോക്താക്കളുടെ ഡാറ്റയും IP അഡ്രസും മോഷ്ടിക്കാന്‍ ഹാക്കര്‍മാരെ അനുവദിക്കുന്നും റിപ്പോർട്ടിൽ പറയുന്നത്. ഐഒഎസ്, ആന്‍ഡ്രോയിഡ്, വെബ് പതിപ്പ് എന്നിവയുള്‍പ്പെടെ ട്രൂകോളറിന്റെ എല്ലാ പതിപ്പുകളിലും ഈ സുരക്ഷാ പിഴവ് ഉണ്ടായിരുന്നു. അതേസമയം ഈ പ്രശ്‌നം ഇപ്പോള്‍ പരിഹരിച്ചിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close