Latest NewsBikes & ScootersNewsAutomobile

ബിഎസ് 6 അപ്പാച്ചെ മോഡൽ ബൈക്കുകൾ വിപണിയിൽ എത്തിക്കാനൊരുങ്ങി ടിവിഎസ് : ബുക്കിങ് ആരംഭിച്ചു

ബിഎസ് 6 അപ്പാച്ചെ മോഡൽ ബൈക്കുകൾ വിപണിയിൽ എത്തിക്കാനൊരുങ്ങി ടിവിഎസ്. 2020ലായിരിക്കും പുതിയ അപ്പാച്ചെ ബൈക്കുകൾ കമ്പനി അവതരിപ്പിക്കുക.ടിവിഎസിന്റെ ആദ്യ ബിഎസ് 6 മോഡലുകള്‍ കൂടിയാണിത്. എല്‍ഇഡി ഹെഡ് ലാംബ്, റേസ് ട്യൂണ്‍ഡ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ ടെക്നോളജി, ഫെതര്‍ ടച്ച് സ്റ്റാര്‍ട്ട്, ഗ്ലൈഡ് ത്രൂ ട്രാഫിക് എന്ന പേരിലുള്ള ലോ സ്പീഡ് റൈഡിങ് മോഡ്, ആകര്‍ഷകമായ റേസ് ഗ്രാഫിക്സ്, സുരക്ഷയ്ക്കായി ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നിവ പുതിയ അപ്പാച്ചെ സീരീസിൽ പ്രതീക്ഷിക്കാം.

Also read : റോയൽ എൻഫീൽഡ് ഈ മോഡൽ ബൈക്കുകളുടെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

ഗ്ലോസ് ബ്ലാക്ക്, പേള്‍ വൈറ്റ് എന്നീ രണ്ട് നിറങ്ങളിലായിരിക്കും വാഹനം ലഭ്യമാകുക. എല്ലാ ടിവിഎസ് ഡീലര്‍ഷിപ്പുകള്‍ വഴിയും 2020 അപ്പാച്ചെ സീരീസിന്റെ ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്. പുതിയ ആര്‍ടിആര്‍ 200 മോഡലിന് 1.24 ലക്ഷം രൂപയും ആര്‍ടിആര്‍ 160 ഡ്രം ബ്രേക്കിന് 99,950 രൂപയും ആര്‍ടിആര്‍ 160 ഡിസ്‌കിന് 1.03 ലക്ഷവുമാണ് പ്രതീക്ഷിക്കാവുന്ന ഡല്‍ഹി എക്‌സ്‌ഷോറൂം വില.

Tags

Related Articles

Post Your Comments


Back to top button
Close
Close