Latest NewsBikes & ScootersKeralaCarsNewsIndiaInternationalAutomobile

പെട്രോണാസ് ഇനി മുതൽ ടിവിഎസ് റേസിങ് പാർട്ണർ

ടിവിഎസ് റേസിംങിന്റെ ടൈറ്റില്‍ പാര്‍ട്ണറായാണ് പെട്രോണാസ് പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചത്

പ്രമുഖ ആഗോള ലൂബ്രിക്കന്റ് നിര്‍മ്മാണ വിപണന കമ്പനിയായ പെട്രോണസുമായി പങ്കാളിത്ത കരാറിലേര്‍പ്പെട്ട് ടിവിഎസ്. ഇരുചക്ര, മുച്ചക്ര, വാഹനങ്ങളുടെ ആഗോള നിര്‍മ്മാതാക്കളാണ് ടിവിഎസ് മോട്ടോര്‍ കമ്പനി. ടിവിഎസ് റേസിംങിന്റെ ടൈറ്റില്‍ പാര്‍ട്ണറായാണ് പെട്രോണാസ് പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചത്.

ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍ സൈക്കിള്‍ റേസിംങ് ചാമ്പ്യന്‍ഷിപ്പ്, ഇന്ത്യന്‍ നാഷണല്‍ സൂപ്പര്‍ ക്രോസ് ചാമ്പ്യന്‍ഷിപ്പ്, ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെ പ്രാദേശിക റോഡ് റേസിങ്, സൂപ്പര്‍ ക്രോസ്, റാലി ഫോര്‍മാറ്റുകളില്‍ പെട്രോണാസ്-ടിവിഎസ് റേസിംങ് പങ്കെടുക്കും.

പെട്രോണസിനെ ടിവിഎസ് റേസിംങ് പങ്കാളിയായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി സിഇഒ രാധാകൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button