Latest NewsIndia

ഒരു സ്ഥാനാര്‍ത്ഥിക്ക് ഇനി രണ്ടു സീറ്റുകളില്‍ മത്സരിക്കാൻ പറ്റില്ല; ലംഘിച്ചാല്‍ ഉപതെരഞ്ഞെടുപ്പിനുള്ള ചിലവ് വഹിക്കണം; കടുത്ത നടപടിക്കൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിലവില്‍ ഒരാള്‍ രണ്ടു സീറ്റുകളില്‍ മത്സരിച്ച്‌ രണ്ടിലും വിജയിച്ചാല്‍ ഒരുസീറ്റ് രാജിവയ്ക്കണം. ഇതിന് ഉപതെരെഞ്ഞെടുപ്പു നടത്തിയാണ് പരിഹാരം കാണുന്നത്. ലക്ഷക്കണക്കിനു രൂപയാണ് ഇതിനായി അധികമായി ചെലവാക്കേണ്ടിവരുന്നത്.

ന്യൂഡൽഹി: നിലവിലെ തെരഞ്ഞെടുപ്പു ചട്ടമനുസരിച്ച്‌ ഒരു സ്ഥാനാര്‍ത്ഥിക്ക് രണ്ടു സീറ്റുകളില്‍ മത്സരിക്കുന്നതിനു തടസമില്ല. എന്നാല്‍ ഇത് മാറ്റി, ഒരാള്‍ക്ക് ഒരു സീറ്റില്‍ മാത്രം മത്സരിക്കാനേ പാടുള്ളൂ എന്ന നിയമം കൊണ്ടുവരാനുള്ള നീക്കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിക്കുന്നതിന് തൊട്ടുപിന്നാലെ കേന്ദ്ര നിയമമന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമര്‍പ്പിക്കും.

നിലവില്‍ ഒരാള്‍ രണ്ടു സീറ്റുകളില്‍ മത്സരിച്ച്‌ രണ്ടിലും വിജയിച്ചാല്‍ ഒരുസീറ്റ് രാജിവയ്ക്കണം. ഇതിന് ഉപതെരെഞ്ഞെടുപ്പു നടത്തിയാണ് പരിഹാരം കാണുന്നത്. ലക്ഷക്കണക്കിനു രൂപയാണ് ഇതിനായി അധികമായി ചെലവാക്കേണ്ടിവരുന്നത്. ഇതുതടയാനാണ് പുതിയ പരിഷ്‌കരണം കൊണ്ടു വരുന്നത്. ഇനി രണ്ടു സീറ്റിലും മല്‍സരിക്കാമെന്ന നിലവിലെ നിയമം തുടരണമെന്ന അഭിപ്രായമാണുള്ളതെങ്കില്‍, ഉപതെരഞ്ഞെടുപ്പിനു വേണ്ടിവരുന്ന ചെലവ് കാരണക്കാരനായ സ്ഥാനാര്‍ഥിയില്‍ നിന്ന് പിഴയായി ഈടാക്കാനുള്ള നിയമം വേണമെന്നാണ് ശുപാര്‍ശയില്‍ ആവശ്യപ്പെടുന്നത്.

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പുറമെ മറ്റു തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും ഭരണഘടനാ പരിരക്ഷ ഉറപ്പാക്കണമെന്നും ശുപാര്‍ശയില്‍ ആവശ്യപ്പെടുന്നുണ്ട്.പുതിയ നിര്‍ദേശങ്ങള്‍ വിശദീകരിക്കുന്നതിനായി പുതിയ നിയമസെക്രട്ടറി അനൂപ്കുമാര്‍ മെനഡിരാറ്റയുമായി കൂടിക്കാഴ്ച നടത്തുമെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button