Latest NewsNewsInternational

ശരീരത്തില്‍ നക്ഷത്ര ചിഹ്നങ്ങളടക്കം എന്തിനെയോ സൂചിപ്പിക്കുന്ന അജ്ഞാത അടയാളങ്ങള്‍ രേഖപ്പെടുത്തി കൊല്ലുന്നത് നിരവധി ജീവികളെ : ജനങ്ങള്‍ ഭീതിയില്‍

ഇംഗ്ലണ്ട് : ശരീരത്തില്‍ നക്ഷത്ര ചിഹ്നങ്ങളടക്കം എന്തിനെയോ സൂചിപ്പിക്കുന്ന അജ്ഞാത അടയാളങ്ങള്‍ രേഖപ്പെടുത്തി കൊല്ലുന്നത് നിരവധി ജീവികളെ : ജനങ്ങള്‍ ഭീതിയില്‍. ബ്രിട്ടണിലാണ് സംഭവം. ഇങ്ങനെ മൃഗങ്ങളെ കൊല്ലുന്നത് സാത്താന്‍ സേവയുടെ ഭാഗമാണെന്നാണ് ഇവര്‍ വിശ്വസിയ്ക്കുന്നത്. എട്ട് ദശാബ്ദങ്ങള്‍ക്കു മുന്‍പ് വരെ ദുര്‍മന്ത്രവാദികള്‍ സ്ഥിരമായി സാത്താന്‍ സേവ നടത്തിയിരുന്ന പ്രദേശങ്ങള്‍ പോലും ബ്രിട്ടനിലുണ്ട്. ഇത്തരം ഒരു പ്രദേശത്താണ് ഇപ്പോള്‍ വീണ്ടും സാത്താന്‍ സേവയുടെ ലക്ഷണങ്ങള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നത്. ബ്രിട്ടനിലെ ന്യൂ ഫോറസ്റ്റ് വന്യജീവി സങ്കേതത്തിനോടു ചേര്‍ന്നുള്ള പ്രദേശത്തെ ഗ്രാമവാസികളില്‍ പലരും ഇക്കാരണം കൊണ്ട് തന്നെ ഭീതിയിലുമാണ്.

Read Also : സാത്താന്‍ സേവ : സഹപാഠികളെ കൊലപ്പെടുത്താന്‍ ശ്രമം : സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

സാത്താന്‍ സേവയ്ക്ക് ഒരു കാലത്ത് കുപ്രസിദ്ധമായിരുന്ന മേഖലയായിരുന്നു ന്യൂ ഫോറസ്റ്റ് വന്യജീവി സങ്കേതം. ഈ മേഖലയില്‍ പല മൃഗങ്ങളെയും കുത്തേറ്റു ചോര വാര്‍ന്നു ചത്ത നിലയില്‍ കണ്ടെത്തിയതാണ് സംശയങ്ങള്‍ക്കു തുടക്കമിട്ടത്. കൂടാതെ ഇത്തരത്തില്‍ ചത്ത ജീവികളുടെ ശരീരത്തില്‍ പല രീതിയിലുള്ള ചിഹ്നങ്ങളും കണ്ടെത്തിയിരുന്നു. നക്ഷത്രം പോലുള്ള സാത്താന്‍ സേവക്കാര്‍ ഉപയോഗിക്കുന്ന ചിഹ്നങ്ങളാണ് മരിച്ച ജീവികളുടെ ശരീരത്തില്‍ വരച്ചു വച്ചിരിക്കുന്നതായി കണ്ടെത്തിയത്. സാത്താന്‍ സേവക്കാര്‍ കൊന്നതെന്നു കരുതുന്ന ജീവികളില്‍ അണ്ണാനും, മുയലും പക്ഷികളും മുതല്‍ ചെമ്മരിയാടുകള്‍ വരെ ഉള്‍പ്പെടുന്നു.

ഈ വിഷയത്തില്‍ ഏതായാലും പൊലീസ് അന്വേഷണം നടത്തി വരികയാണ്. രണ്ട് സാധ്യതകളാണ് ഈ സംഭവത്തില്‍ അവര്‍ കാണുന്നത്. ഒന്ന് ഏതോ ഒരു സംഘത്തിന്റെ തമാശയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തി. അല്ലെങ്കില്‍ മിക്കവരും കരുതുന്നതു പോലെ സാത്താന്‍ സേവക്കാര്‍ വീണ്ടും സജീവമായതിന്റെ ലക്ഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button