Latest NewsNewsIndia

ജെഎൻയുവിൽ ഉടൻ ക്ലാസുകൾ ആരംഭിക്കാൻ സർവകലാശാലയുടെ നിർദേശം; അറ്റൻഡൻസ് ഇല്ലാത്തവർ പരീക്ഷ എഴുതണ്ട; വിശദ വിവരങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: ജെഎൻയുവിൽ ഉടൻ ക്ലാസുകൾ ആരംഭിക്കാൻ അധ്യാപകർക്ക് സർവകലാശാലയുടെ നിർദേശം. മതിയായ അറ്റൻഡൻസ് ഇല്ലാത്തവർ , സെമിനാർ- അസൈൻമെന്റ് തുടങ്ങിയവ സമർപ്പിക്കാത്തവർ എന്നിവരെ ഡിസംബർ 12ന് ആരംഭിക്കുന്ന സെമസ്റ്റർ പരീക്ഷ എഴുതിപ്പിക്കില്ലെന്നും സർവകലാശാലയുടെ സർക്കുലറിൽ പറയുന്നു.

നിലവിൽ അടച്ചിട്ട ക്യാമ്പസിലെ എല്ലാ ബ്ലോക്കുകളും തുറന്നിട്ടുണ്ട്. ഹോസ്റ്റൽ ഫീസ് വർധനവ് പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥി സമരം തുടരുന്ന സാഹചര്യത്തിലാണ് ക്ലാസുകൾ ആരംഭിക്കാനുള്ള സർവകലാശാലയുടെ നിർദേശം.

ALSO READ: സർക്കാർ ഉദ്യോഗസ്ഥർ ഏറ്റവും കൂടുതൽ കൈക്കൂലി വാങ്ങുന്ന സംസ്ഥാനം രാജസ്ഥാൻ; വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന അഴിമതിയുടെ കണക്കുകൾ പുറത്ത്

സമരം അവസാനിപ്പിക്കാൻ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ശുപാർശകൾ പ്രസിദ്ധപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് അൽപ സമയത്തിനകം മാനവ വിഭവശേഷി മന്ത്രാലയത്തിലേക്ക് വിദ്യാർത്ഥികൾ മാർച്ച് നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button