KannurKeralaNattuvarthaLatest NewsNews

ക്ലാസിൽവച്ച് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവം: അധ്യാപകൻ ഫൈസലിനെതിരെ 27 കേസുകൾ രജിസ്റ്റർ ചെയ്തു

തളിപ്പറമ്പ്: ക്ലാസിൽവച്ച് അധ്യാപകൻ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ ഒരുകേസ് കൂടി റജിസ്റ്റർ ചെയ്തു. ഇതോടെ മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അധ്യാപകൻ എം ഫൈസലി(52) നെതിരെ 27 കേസുകൾ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു.ക്ലാസ് സമയങ്ങളിലാണ് ഇയാൾ വിദ്യാർത്ഥിനികളെ ഉപദ്രവിച്ചത്. ഇതു തുടർന്നപ്പോൾ ഇയാളുടെ ക്ലാസിൽ നിന്നു മാറണമെന്ന് ചില വിദ്യാർത്ഥിനികൾ മറ്റ് അധ്യാപകരോട് ആവശ്യപ്പെട്ടിരുന്നു.

തുടർന്ന്, സ്കൂൾ അധികൃതർ വിദ്യാർത്ഥിനികളെ കൗൺസിലിങ്ങിനു വിധേയമാക്കിപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ആദ്യം 5 വിദ്യാർത്ഥിനികളാണ് പരാതി നൽകിയത്. പിന്നീട് 21 വിദ്യാർത്ഥിനികൾ പരാതി നൽകി. എസ്ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥിനികളുടെ മൊഴി എടുത്തപ്പോഴാണ് ഒരു വിദ്യാർത്ഥിനി കൂടി പരാതി നൽകിയത്.

വ്യാജ തൊഴിൽ പരസ്യം നൽകി: യുവതിയ്ക്കും യുവാവിനും പിഴ

വിദ്യാർത്ഥിനികളുടെ പരാതിയെത്തുടർന്ന് പോക്‌സോ കേസിൽ അറസ്റ്റിലായ ഫൈസൽ റിമാ‍ൻഡിൽ കഴിയുകയാണ്. തളിപ്പറമ്പ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമായി ഇയാളെ കസ്റ്റഡിയിൽ വിട്ടു കിറ്റുന്നതിനായി പോലീസ് കോടതിയിൽ അപേക്ഷ നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button