KeralaLatest NewsNews

‘ഓട്ടോ ഡ്രൈവറില്‍ നിന്നും കേരള ഫയര്‍ ഫോഴ്‌സിലേക്കുള്ള ദൂരം’ – പടവെട്ടി നേടിയ തന്‍സീറിന്റെ സ്വപ്നം

ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്നും ആഗ്രഹിച്ച ജോലി സ്വന്തമാക്കിയ തന്‍സീര്‍ എന്ന യുവാവിന്റെ കഥ പറയുകയാണ് കേരള ഫയര്‍ ഫോഴ്‌സ്.
കൊല്ലം കടയ്ക്കല്‍ സ്വദേശിയായ തന്‍സീര്‍ പാരലല്‍ കോളേജില്‍ ഡിഗ്രി പഠനത്തോടൊപ്പം പേഴുംമൂട്ടില്‍ ഓട്ടോ ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു. ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ശേഷം ഒരു സര്‍ക്കാര്‍ ജോലിയായിരുന്നു തന്‍സീറിന്റെ സ്വപ്നം. രാത്രികളെ പകലുകളാക്കി ഏറെ നാളത്തെ കഠിന പ്രയത്‌നത്തിനൊടുവില്‍ കരസ്ഥമാക്കിയ നേട്ടത്തെ കുറിച്ച് കുറിക്കുകയാണ് കേരള ഫയര്‍ ഫോഴ്‌സ്.

പോസ്റ്റ് വായിക്കാം

ഓട്ടോ ഡ്രൈവറിൽ നിന്നും കേരള ഫയർ ഫോഴ്സിലേക്കുള്ള ദൂരം …………………….. ?
Kollam ചിതറ,പേഴുംമൂട് ജംഗ്ഷനിൽ ഓട്ടോ ഡ്രൈവറായിരുന്ന, ഷർട്ടിനു പുറത്ത് കാക്കി യൂണിഫോം ധരിച്ചു, ഇന്നലെ വരെ നമ്മൾ കണ്ടിരുന്ന ഓട്ടോ തെഴിലാളിയായിരുന്ന തൻസീർ ഇനിമുതൽ കേരളാ ആഭ്യന്തര വകുപ്പിലെ പ്രത്യേക സേനാ വിഭാഗമായ കേരള ഫയർ ഫോഴ്‌സിൽ ഫയർമാനായി(Fire and Rescue Officer) സർക്കാർ സർവീസിലേക്ക്…

മാർഗത്തേക്കാൾ ലക്ഷ്യം മഹത്തരമെന്നു കരുതുന്ന മത്സരലോകത്തിന്റെ കാഴ്ചപ്പാടിൽ നിന്നുമാറി, മാർഗത്തിന്റെ വിശുദ്ധി കാണിച്ചുതരുന്ന ചിലരുണ്ട് സമൂഹത്തിൽ. പഠനത്തോടൊപ്പം ഓട്ടോറിക്ഷ ഡ്രൈവർ കൂടിയായിരുന്ന പേഴുംമൂട് സ്വദേശി തൻസീറിന്റെ ജീവിതമാണ് ഇതിന് ഉദാഹരണം. വൈറ്റ് കോളർ ജോലി മാത്രം ലക്ഷ്യമിടുന്ന നവതലമുറയ്ക്ക് വരുമാനമാർഗമെന്നതിനേക്കാളുപരി, ജീവിതത്തിൽ ശാരീരികാധ്വാനം കൂടി വേണമെന്ന ചിന്തയാണ് തൻസീർ പകർന്നു തരുന്നത്.

കടയ്ക്കൽ ചൈതന്യ പാരലൽ കോളേജിൽ ഡിഗ്രി പഠനത്തോടൊപ്പം പേഴുംമൂട്ടിൽ തൻസീർ ഓട്ടോ ഡ്രൈവർ ആയി ജോലി തുടങ്ങുന്നത്.ഡിഗ്രി വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം ഒരു സർക്കാർ ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കുക എന്നത് ബാലികേറാ മലയായിരുന്നു , പക്ഷെ തൻസീർ പിന്മാറിയില്ല രാത്രികളെ പകലുകളാക്കി ഏറെ നാളത്തെ കഠിന പ്രയത്നത്തിനൊടുവിൽ കരസ്ഥമാക്കിയതാണ് ഈ നേട്ടം.നമ്മുട നാടിനെ വിഴുങ്ങാൻ എത്തിയ പ്രളയത്തെ നെഞ്ചൂക്കോടെ നേരിട്ട കേരള ഫയർ ഫോഴ്സിലൂടെ ജനങ്ങളുടെ സേവനത്തിനായി എത്തുകയാണ് തൻസീർ.

പേഴുംമൂട് സാംസ്കാരിക നിലയത്തിൽ തന്റെ ജോലി കഴിഞ്ഞു വൈകുന്നേരങ്ങളിൽ ഒത്തുകൂടുകയും കൃത്യതയോടെയും നിശ്ചയദാർഢ്യത്തോടെയും സുഹൃത്തുക്കളോടൊപ്പം നടത്തിയ PSC പരിശീലനത്തിലൂടെ ഒടുവിൽ തൻസീർ ഗ്രഹിച്ച ആ യൂണിഫോം ധരിച്ചു, നാടിനു വേണ്ടി സേവനം ചെയ്യാനുള്ള ഈ നേട്ടം കൈവരിച്ചത്. അംഗീകാരങ്ങൾ അർഹിക്കുന്ന കരങ്ങളിൽ എത്തിച്ചേരുമ്പോൾ ആണ് അതിന്റെ ശോഭ ഇരട്ടിയായി വർധിക്ക്കുന്നത് .

നമ്മുടെ യുവതലമുറ വൈറ്റ് കോളർ ജോലിക്കു പിന്നാലെ പായുമ്പോൾ അദ്ധ്വാനിക്കാൻ തയാറുള്ളവർക്കു ആഗ്രഹിക്കുന്നത് നേടാൻ ബുദ്ധിമുട്ടുണ്ടാകുന്നില്ലെന്നു തെളിയിക്കുന്നു ഇത്. ഏതു ജോലിക്കും അതിന്റേതായ മഹത്വമുണ്ടെന്ന തിരിച്ചറിവാണ് പുതിയ തലമുറയ്ക്ക് ഇതിലൂടെ പകർന്നു നൽകുന്നത്.

”ദിവ്യമായൊരു അഗ്നിജ്വാല ഹൃദയത്തിൽ പേറിക്കൊണ്ടാണ് നാമെല്ലാം ജനിക്കുന്നത്. ഈ അഗ്നിക്ക് ചിറകുകൾ നൽകാനും അതിന്റെ നന്മയുടെ തിളക്കം കൊണ്ട് ഈ ഭുവനത്തെ നിറക്കാനും വേണ്ടിയുള്ളതായിരിക്കണം നമ്മുടെ പ്രയത്നങ്ങളെല്ലാം”….

വെല്ലുവിളികളെ അതിജീവിച്ച് ഇനിയുമൊരുപാട് ഉന്നതങ്ങൾ കീഴടക്കാനും എല്ലാം ഫ്രീക്കായി കരുതുന്ന വളർന്നുവരുന്ന യുവതലമുറയ്ക്ക് തൻസീറിന്റെ ജീവിതം മാതൃകയാകട്ടെ എന്നാശംസിച്ചുകൊണ്ട്…..

കടപ്പാട്
ചിതറ പി. ഒ

https://www.facebook.com/weservetosave/photos/a.1976125039273291/2490240801195043/?type=3&__xts__%5B0%5D=68.ARC_JljJw484epPNM3_SbGvXTYPBgDVZOQlachW8NrGTVG5qEnwrRJmhpmRtZFwWQoXI4h2lHrA5ZNqztmC5NwG2rpzPjvOal3Z62aYldFihg894VASxbxOTOtMvOPkWYO_VEFASqSjrVETXCHKts555X5EUzbnM5gyTtkJhX3gzLOXC84ZECNHpEYlP5nJXI02bRkOyuxhpOottYBTgUBI1MmUaibyd_SLUSlIPq_hEuosJOsX5P9_AcDJ-lYoiIJdu0HhYF1TwT-KaLOULlDTj8ce7ttWtHf85t-RRzZpDfxy9yGh6IIhvYTeIobT3B02g0utub4VFSdEohRVrP565hz6b&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button