KeralaMollywoodLatest NewsNews

ജ്ഞാനപീഠ പുരസ്‌ക്കാരം നേടിയ അക്കിത്തത്തിന് സ്‌നേഹാദരവുമായി മോഹന്‍ലാല്‍

തിരുവനന്തപുരം: ജ്ഞാനപീഠ പുരസ്‌ക്കാരം നേടിയ അക്കിത്തം അച്യുതന്‍ നമ്പൂതിരിയ്ക്ക് സ്‌നേഹാദരവുമായി മോഹന്‍ലാല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജ്ഞാനപീഠ പുരസ്‌ക്കാരം നേടിയ അക്കിത്തം അച്യുതന്‍ നമ്പൂതിരിയ്ക്ക് മോഹന്‍ലാല്‍ അനുമോദനം അര്‍പ്പിച്ചത്. ‘മഹാമേരുവിന് പൂര്‍ണ ചന്ദ്രന്റെ മേലാപ്പ് ജ്ഞാനപീഠ പുരസ്‌കാരം നേടിയ അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക്…. സ്‌നേഹാദരം’ . മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡുവും അക്കിത്തം അച്യുതന്‍ നമ്പൂതിരിയ്ക്ക് ആശംസയറിയിച്ചിരുന്നു. മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയ്ക്ക് ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മലയാളത്തിലായിരുന്നു ഉപരാഷ്ട്രപതിയുടെ ട്വീറ്റ്. പ്രശസ്ത മലയാളം കവി ശ്രീ അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് മലയാള സാഹിത്യമേഖലയിലെ സംഭാവനകള്‍ മുന്‍നിര്‍ത്തി ജ്ഞാനപീഠം അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്.

ALSO READ: മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയ്ക്ക് ജ്ഞാനപീഠം പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഉപരാഷ്ട്രപതി

സാമൂഹ്യ ദുരാചാരങ്ങളെ ഇല്ലാതാക്കാനുള്ള ആഹ്വാനങ്ങളാണ് അദ്ദേഹത്തിന്റെ കവിതകളും കഥകളും നാടകങ്ങളും. എന്റെ എല്ലാ ആശംസകളും ഈ അവസരത്തില്‍ അക്കിത്തത്തിന് നേരുന്നു. സ്വന്തം രചനകളിലൂടെ സമൂഹത്തെ നയിക്കാനും പ്രചോദിപ്പിക്കാനും മഹാകവിക്ക് ഇനിയും സാധിക്കട്ടെയെന്നും ഉപരാഷ്ട്രപതി ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button