KeralaLatest NewsNewsIndia

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയ്ക്ക് ജ്ഞാനപീഠം പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഉപരാഷ്ട്രപതി

ന്യൂഡൽഹി: മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയ്ക്ക് ജ്ഞാനപീഠം പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. “പ്രശസ്ത മലയാളം കവി ശ്രീ അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് മലയാള സാഹിത്യമേഖലയിലെ സംഭാവനകള്‍ മുന്‍നിര്‍ത്തി ജ്ഞാനപീഠം അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്”. തന്റെ ട്വിറ്ററിലൂടെയാണ് ഉപരാഷ്ട്രപതി അക്കിത്തത്തിന് ആശംസകളുമായി രംഗത്തെത്തിയത്. മലയാളത്തിലായിരുന്നു ഉപരാഷ്ട്രപതിയുടെ ട്വീറ്റ്.

ALSO READ: വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം … എന്ന വരികളുടെ സൃഷ്ടാവിന് ഈ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്‌കാരം : ജ്ഞാനപീഠം പുരസ്‌കാരം ലഭിയ്ക്കുന്ന ആറാമത്തെ മലയാള സാഹിത്യകാരന്‍

എന്റെ എല്ലാ ആശംസകളും ഈ അവസരത്തില്‍ അക്കിത്തത്തിന് നേരുന്നു.സാമൂഹ്യ ദുരാചാരങ്ങളെ ഇല്ലാതാക്കാനുള്ള ആഹ്വാനങ്ങളാണ് അദ്ദേഹത്തിന്റെ കവിതകളും കഥകളും നാടകങ്ങളും. സ്വന്തം രചനകളിലൂടെ സമൂഹത്തെ നയിക്കാനും പ്രചോദിപ്പിക്കാനും മഹാകവിക്ക് ഇനിയും സാധിക്കട്ടയെന്നും ഉപരാഷ്ട്രപതി ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button